city-gold-ad-for-blogger

ഓട്ടോയിലും കാറിലും കടത്തിയ മണല്‍ പിടികൂടി; ഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 03.05.2014) ഓട്ടോയിലും കാറിലും കടത്തിയ മണല്‍ പോലീസ് പിടികൂടി. ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് തായലങ്ങാടി ക്ലോക്ക് ടവറിനടുത്ത് കെ.എല്‍ 14 ബി 8823

നമ്പര്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന മണലാണ് പിടികൂടിയത്.

ചളിയങ്കോട് വെച്ച് വെള്ളിയാഴ്ച രാവിലെ കെ.എല്‍ 14 സി 7442 നമ്പര്‍ മാരുതി കാറില്‍ കടത്തുകയായിരുന്ന മണലും പിടികൂടി. രണ്ട് വാഹനത്തില്‍ നിന്നും ഡ്രൈവര്‍മാര്‍ ചാടി ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ചാക്കുകളിലാക്കി സീറ്റുകളില്‍ അട്ടി വെച്ചാണ് മണല്‍ കടത്തിയിരുന്നത്.

ലോറിയിലും മറ്റും അനധികൃതമായി മണല്‍ കടത്തുന്നത് പോലീസ് പിടികൂടാന്‍ തുടങ്ങിയതോടെയാണ് ഓട്ടോയിലും കാറിലും സ്‌കൂട്ടറിലും വരെ മണല്‍ കടത്തുന്നത്.
ഓട്ടോയിലും കാറിലും കടത്തിയ മണല്‍ പിടികൂടി; ഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടു

ഓട്ടോയിലും കാറിലും കടത്തിയ മണല്‍ പിടികൂടി; ഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസമില്‍ മുസ്ലീങ്ങളെ കൊന്നൊടുക്കുന്നു; 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടത് 30 പേര്‍
Keywords:  Kasaragod, Auto-rickshaw, Car, Driver, Police, Thayalangadi, Clock Tower, Maruti, Seat, Lorry, Scooter, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia