city-gold-ad-for-blogger

സ്പീഡ് ഗവര്‍ണര്‍: ബസ് സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന

കാസര്‍കോട്: (www.kasargodvartha.com 20.05.2014) സ്പീഡ് ഗവര്‍ണര്‍ എല്ലാ ബസുകളിലും ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മിന്നല്‍ പരിശോധന. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, കുമ്പള ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശ പ്രകാരം മിന്നല്‍ പരിശോധന നടത്തിയത്.

സ്വകാര്യ ബസുകളെ കൂടാതെ കെ.എസ്.ആര്‍.ടി.സി ബസുകളിലും പരിശോധന നടത്തി. നിരവധി ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ ഇളക്കിമാറ്റിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ചില കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചിട്ടില്ലെന്നും വ്യക്തമായി. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങിന് കൈമാറുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

സ്പീഡ് ഗവര്‍ണര്‍: ബസ് സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബെന്നി പോളിന്റെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന. സംഘത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെയിംസ്, വൈകുണ്ഠന്‍, ജയന്‍ എന്നിവരും ഉണ്ടായിരുന്നു.

പരിശോധന തുടരുമെന്നും സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തുന്നതുള്‍പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സ്പീഡ് ഗവര്‍ണര്‍: ബസ് സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന

Also Read: 
മോഡിയെ പേടിച്ച് ദാവൂദ് ഇബ്രാഹീം കറാച്ചി വിട്ടു
Keywords : Kasaragod, Bus, Kerala, Motor, KSRTC, Bus stand, Motor Vehicle Department, Motor Vehicle Inspector, Benny Paul, James, Ykundan, Jayan, Speed Governor. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia