city-gold-ad-for-blogger

വൈദ്യുതി മുടക്കം; ജില്ലയിലെ മുഴുവന്‍ ഓഫീസുകളും യൂത്ത് ലീഗ് ഉപരോധിക്കും

കാസര്‍കോട്: (www.kasargodvartha.com 30.05.2014) ജനങ്ങളെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് വൈദ്യുതി വകുപ്പ് നടത്തുന്ന അനിയന്ത്രിതമായ വൈദ്യുതി മുടക്കത്തിനെതിരെ യൂത്ത്‌ലീഗ് രംഗത്ത്. ലോഡ് ഷെഡ്ഡിംഗിന്റെ മറവില്‍ നിരന്തരം വൈദ്യുതി മുടക്കമുണ്ടാകുന്നത് നീതീകരിക്കാനാവാത്ത കാര്യമാണെന്ന് യൂത്ത്‌ലീഗ് കുറ്റപ്പെടുത്തി. വൈദ്യുതി മുടക്കത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ വൈദ്യുതി ഓഫീസുകളും ഉപരോധിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

വൈദ്യുതി മുടക്കം പതിവായതോടെ സമാനതകളില്ലാത്ത ദുരിതമാണ് ജനം അനുഭവിക്കുന്നത്. ഹോട്ടലുകളും കൂള്‍ ബാറുകളും പ്രവര്‍ത്തിക്കാനാവാതെ അടച്ചിടേണ്ട അവസ്ഥയാണുള്ളത്. ആശുപത്രികളില്‍ രോഗികളും ഏറെ പ്രയാസം അനുഭവിക്കുന്നു. പഠിക്കാനാവാതെ വിദ്യാര്‍ത്ഥികള്‍ കഷ്ടതയിലാണ്. പല സ്ഥാപനങ്ങള്‍ക്കും തുറന്നുപ്രവര്‍ത്തിക്കുവാനും സാധിക്കുന്നില്ല.

വൈദ്യുതി ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ ധിക്കാരപരമായ മറുപടിയാണ് ലഭിക്കുന്നത്. പല ഓഫീസുകളിലും ഫോണ്‍ താഴെവെച്ച് സുഖവാസം നടത്തുന്നു. ഇത്തരക്കാരെ ജനകീയ വിചാരണ ചെയ്യാന്‍ യൂത്ത്‌ലീഗ് നിര്‍ബന്ധിതമാകും.

കാശത്ത് മഴക്കാറുണ്ടാകുമ്പോള്‍ തന്നെ വൈദ്യുതി ഓഫ് ചെയ്യുകയാണ്. പല സ്ഥലങ്ങളിലും ഇപ്പോഴും വൈദ്യുതി ലൈനില്‍ തട്ടുന്ന മരചില്ലകള്‍ വെട്ടിമാറ്റിയിട്ടില്ല. ജീവനക്കാരില്‍ ചിലര്‍ ഇതിന്റെ കരാറെടുത്ത് ചില്ലകള്‍ വെട്ടിമാറ്റാതെ കാശ് കീശയിലിട്ട് മുങ്ങുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഇത്തരക്കാരെ കണ്ടെത്തി കനത്ത ശിക്ഷ നല്‍കാന്‍ അധികൃതര്‍ തയാറാവണമെന്ന് യോഗം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു.

വൈദ്യുതി മുടക്കം; ജില്ലയിലെ മുഴുവന്‍ ഓഫീസുകളും യൂത്ത് ലീഗ് ഉപരോധിക്കും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia