city-gold-ad-for-blogger

മരിച്ച റഫീദയെ തട്ടികൊണ്ടുപോകുമെന്ന് ബ്ലേഡ് - ഭൂമാഫിയ സംഘങ്ങള്‍ ഭീഷണി മുഴക്കി

കുമ്പള: (www.kasargodvartha.com 27.06.2014) മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ അബ്ദുര്‍ റഹ്മാന്‍ ഔഫിന്റെ ഭാര്യ റഫീദ(24)യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ബ്ലേഡ് - ഭൂമാഫിയ സംഘങ്ങളിലേക്ക് നീങ്ങിയതോടെ സംഘത്തില്‍പെട്ട മുഴുവന്‍പേരും നാട്ടില്‍ നിന്നും മുങ്ങി. റഫീദയെ തട്ടികൊണ്ടുപോകുമെന്ന് ഉപ്പളയിലെ ബ്ലേഡ് സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും വിവരം പുറത്തുവന്നു.

റഫീദയുടെ ഭര്‍ത്താവ് ഔഫ് ബ്ലേഡ് മാഫിയയില്‍ നിന്നും 60 ലക്ഷത്തോളം രൂപ റിയല്‍ എസ്റ്റേറ്റ് ഇടാപാടിലേക്ക് മറിച്ചിരുന്നു. മാസം കൃത്യമായ പലിശ ഇതിന് നല്‍കുകയും ചെയ്തിരുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയില്‍പെട്ട ചിലര്‍ ഇതിനിടയില്‍ ഔഫിനെ ചതിക്കുകയും വന്‍ കടബാധ്യത ഉണ്ടാവുകയും ചെയ്തതോടെ ഔഫിനെയും ഭാര്യ റഫീദയെയും ചിലര്‍ നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിവന്നിരുന്നു.

ഇവരുടെ ഭീഷണിയില്‍ മനംനൊന്താണ് റഫീദ വീട്ടിനകത്ത് തൂങ്ങിമരിച്ചതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഉപ്പളയിലെ അഞ്ചംഗ ബ്ലേഡ് സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. റഫീദയെ ഉപദ്രവിക്കാനും ഇവര്‍ ശ്രമിച്ചതായും പോലീസിനെ ചിലര്‍ അറിയിച്ചിട്ടുണ്ട്.  ഇവരുടെ ഭീഷണിക്ക് ശേഷം വീട്ടില്‍ ഭക്ഷണംപോലും ഉണ്ടാക്കിയിരുന്നില്ല. ഔഫിന്റെ മാതാവ് മകളുടെ വീട്ടിലായിരുന്നു. ജ്യേഷ്ഠന്റെ ഭാര്യയും സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഔഫും റഫീദയും കുഞ്ഞുമാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക സൂചനകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കുമ്പള എസ്.ഐ ഗംഗാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ ഡോ. ഗോപാല കൃഷ്ണപിള്ളയില്‍ നിന്നും വിവരം ശേഖരിച്ചിരുന്നു. റഫീദ തൂങ്ങിമരിച്ചതാണെന്ന സൂചനയാണ് പോസ്റ്റുമോര്‍ട്ടത്തിലും വ്യക്തമായത്. ഷാളിലാണ് കിടപ്പുമുറിയില്‍ റഫീദ തൂങ്ങിമരിച്ചത്. സംഭവം കണ്ട് ഭര്‍ത്താവ് ബഹളംവെച്ചപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഷാള്‍ അഴിച്ച് കിടത്തിയപ്പോള്‍ ജീവനുണ്ടായിരുന്നതായി പറയപ്പെടുന്നു.

പിന്നീട് കുമ്പളയിലെ ഡോക്ടര്‍ എത്തി പരിശോധിച്ചാണ് മരണം സ്ഥിരീകരിച്ചത്. കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബു, എസ്.ഐ. ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളത്.
മരിച്ച റഫീദയെ തട്ടികൊണ്ടുപോകുമെന്ന് ബ്ലേഡ് - ഭൂമാഫിയ സംഘങ്ങള്‍ ഭീഷണി മുഴക്കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍, മൃതദേഹം പരിയാരത്തേക്ക്

റഫീദയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന് ബ്ലേഡ് മാഫിയയില്‍ നിന്നുണ്ടായ ഭീഷണി

Also read:
യു.എ.ഇയില്‍ ഭൂചലനം; പ്രഭവകേന്ദ്രം ഇറാന്‍
Keywords : Blade Mafia,  House-wife, Suicide, Kumbala, Kasaragod, Obituary, Postmortem, Pariyaram Hospital, Rafeeda, Malayalam News, Kumbala, Real Estate.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia