city-gold-ad-for-blogger

കാറ്റ് വില്ലനായി; പരക്കെ നാശം, ചെമ്പിരിക്കയില്‍ കൂറ്റന്‍ മാവ് കടപുഴകി വീടിനു മേല്‍ വീണു

കാസര്‍കോട്: (www.kasargodvartha.com 01.05.2014) വര്‍ധിച്ച ചൂടിനു ആശ്വാസമായി ബുധനാഴ്ച രാത്രി ജില്ലയുടെ പലഭാഗത്തും മഴ ലഭിച്ചു. ശക്തമായ ഇടിയും മിന്നലോടും കൂടിയ
കാറ്റും മഴയും പരക്കെ നാശം വിതച്ചു. കാര്‍ഷിക വിളകള്‍ക്കും വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്കും നാശമുണ്ടായി. വൈദ്യുതി വിതരണവും അവതാളത്തിലായി.

മേല്‍പ്പറമ്പ് ചെമ്പിരിക്കയില്‍ കൂറ്റന്‍ മാവ് കടപുഴകി വീടിനു മുകളില്‍ വീണു. ചെമ്പിരിക്കയിലെ അല്‍ അമീന്‍ സ്‌റ്റോര്‍ ഉടമ ഹമീദിന്റെ വീടിനു മുകളിലാണ് ബുധനാഴ്ച രാത്രി അമ്പത് വര്‍ഷം പഴക്കമുള്ള മാവ് വീണത്. വീടിനു കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

പലേടത്തും കുലക്കാറായ നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞു. ഇത് കര്‍ഷകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. കവുങ്ങുകള്‍ക്കും പരക്കെ നാശം നേരിട്ടു.

കാറ്റ് വില്ലനായി; പരക്കെ നാശം, ചെമ്പിരിക്കയില്‍ കൂറ്റന്‍ മാവ് കടപുഴകി വീടിനു മേല്‍ വീണു

കാറ്റ് വില്ലനായി; പരക്കെ നാശം, ചെമ്പിരിക്കയില്‍ കൂറ്റന്‍ മാവ് കടപുഴകി വീടിനു മേല്‍ വീണു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്‌റ്റേഷനില്‍ സ്‌ഫോടനം; സ്ത്രീ മരിച്ചു
Keywords: Kasaragod, Wind, Mango Tree, House, Rain, Buildings, Agriculture, Electricity, Store, Banana Trees, 



Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia