city-gold-ad-for-blogger

കഞ്ചാവു കടത്തിനുപയോഗിച്ച കാര്‍ ബാംഗളൂരുവില്‍ മലയാളിയെ തലക്കടിച്ചു വീഴ്ത്തി കവര്‍ന്നത്

കാസര്‍കോട്: (www.kasargodvartha.com 05.05.2014) 50 കിലോ കഞ്ചാവു കടത്തുന്നതിനിടെ മൊഗ്രാല്‍ പുത്തൂര്‍ കുന്നിലില്‍ വെച്ച് പോലീസ് പിടികൂടിയ കാര്‍ ബംഗളൂരുവില്‍ മലയാളിയെ തലക്കടിച്ചു വീഴ്ത്തി കവര്‍ന്നതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

തലക്കടിയേറ്റ തൃശ്ശൂര്‍ സ്വദേശി സുജിത്ത് നായര്‍ ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏപ്രില്‍ 12ന് രാത്രി ബംഗളൂരു സൗത്തില്‍ വെച്ച് രണ്ട് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് അക്രമം നടത്തിയത്. 

കാറിന്റെ എഞ്ചിന്‍ നമ്പറും ചേസിസ് നമ്പറും പരിശോധിച്ചാണ് വാഹനത്തിന്റെ ഉടമ സുജിത് നായരാണെന്ന് കണ്ടെത്തിയത്. കഞ്ചാവു കടത്തിനിടെ ഇടുക്കി രാജാക്കാട് സ്വദേശി ജെയിം ജോസഫിനെ(25) നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. കെ.എ.സുരേഷ് ബാബുവും സംഘവും അറസ്റ്റു ചെയ്തിരുന്നു. 

ജെയിം ജോസഫ് ഇപ്പോള്‍ റിമാന്റിലാണ്. കേസിലെ മറ്റൊരു പ്രതി കോഴിക്കോട് തോട്ടിന്‍ പാലത്തെ റോജസ് എന്ന ജിസ്‌മോന്‍(27) പോലീസിനു പിടികൊടുക്കാതെ രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.

കഞ്ചാവു കടത്തിനുപയോഗിച്ച കാര്‍ ബാംഗളൂരുവില്‍ മലയാളിയെ തലക്കടിച്ചു വീഴ്ത്തി കവര്‍ന്നത്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഭരണം കറവപ്പശു; 16 നു മുമ്പ് പരമാവധി പ്രയോജനപ്പെടുത്താന്‍ ലീഗ്, മാണി, ചെറു കക്ഷികള്‍
Keywords: Kasaragod, Ganja, Car, Bangalore, Mogral Puthur, Police, Bike, Hospital, D.Y.S.P, Arrest, Remand, Case, 

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia