city-gold-ad-for-blogger

സ്‌ക്കൂട്ടിയില്‍ ജീപ്പിടിച്ച് നാലു വയസുകാരന്‍ മരിച്ചു


മംഗലാപുരം: (www.kasargodvartha.com 05.05.2014) അമ്മാവനോടിച്ച സ്‌ക്കൂട്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന നാല് വയസുകാരന്‍ ജീപ്പിടിച്ച് മരിച്ചു. മൂംബൈയിലെ സുനിത് പേസ്-പ്രസില്ല ദമ്പതികളുടെ മകന്‍ അവനിയല്‍ പേസ് (നാല്) ആണ് ഞായറാഴ്ച ഗുര്‍പൂരില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.

സ്‌ക്കൂട്ടിയില്‍ ജീപ്പിടിച്ച് നാലു വയസുകാരന്‍ മരിച്ചുപച്ചക്കറി കയറ്റി വരികയായിരുന്ന ലോറിയാണ് സ്‌ക്കൂട്ടിയിലിടിച്ചത്. കുട്ടിയുടെ അമ്മാവന്‍ റൊണാള്‍ഡിനെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ മറ്റൊരു സ്‌ക്കൂട്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. ഷെര്‍ത്തടിയില്‍ ഒരു ബന്ധുവിന്റെ വിവാഹ നിശ്ചയച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ജീപ്പ് ഏതപ്പദവില്‍ നിന്ന് മംഗലാപുരത്തേക്ക്് പോവുകയായിരുന്നു. അവനിയലും മാതാപിതാക്കളും വിവാഹ നിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ടാഴ്ച മുമ്പാണ് മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് വന്നത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഉദയംപേരൂര്‍ ഐ.ഒ.സി പ്ലാന്റില്‍ വാതക ചോര്‍ച്ച

Keywords:  Avniel Pais, Killed, Jeep, Two-Wheeler, Gurpur, Uncle, Ronald, Scooty, Injured, Accident, Parents, Engagement, Cousin, Mangalore, Hospital, Admitted, Private Hospital, City, Place, Holiday, Function, Number, National Highway, Speed, Road. 
Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia