city-gold-ad-for-blogger

തീ കെടുത്താനെത്തിയ ഫയര്‍ എഞ്ചിനു മുകളില്‍ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു

ചെറുവത്തൂര്‍:(www.kasargodvartha.com 18.04.2014) ദേശീയപാതയ്ക്കരികിലെ കാറ്റാടി മരത്തിനു ചുവട്ടില്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ടത് കെടുത്താനെത്തിയ ഫയര്‍ എഞ്ചിനു മുകളിലേക്ക് മരം വീണു.  അപകടത്തെ തുടര്‍ന്ന് ഫയര്‍ എഞ്ചിനു നേരിയ കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീഴുകയും ചെയ്തു.

കാലിക്കടവ് പീലിക്കോട് തോട്ടത്തിനടുത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ദേശീയപാതയ്ക്കരികിലെ വലിയ കാറ്റാടി മരത്തിന് സാമൂഹ്യവിരുദ്ധര്‍ തീയിടുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തൃക്കരിപ്പൂര്‍ ഫയര്‍ എഞ്ചിന്‍ തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മരം മുറിഞ്ഞുവീണത്. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല.
തീ കെടുത്താനെത്തിയ ഫയര്‍ എഞ്ചിനു മുകളില്‍ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Cheruvathur, National anthem, Electric post, Road, fire, fire force, .

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia