city-gold-ad-for-blogger

കുപ്രസിദ്ധ മോഷ്ടാവ് ബാബു കുര്യാക്കോസ് അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 25.4.2014) നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി ബാബു കുര്യാക്കോസ് (62) നെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കുര്യാക്കോസിനെ വെളളിയാഴ്ച രാവിലെ മഞ്ചേശ്വരത്ത് വെച്ച് അറസ്റ്റ് ചെയ്തത്. 20 ഓളം മോഷണക്കേസുകളില്‍ പ്രതിയായ കുര്യാക്കോസ് കോട്ടയം സ്വദേശിയാണ്.

മഞ്ചേശ്വരം മൊറത്തണയിലെ ജ്വല്ലറി വര്‍ക്ക്‌സ്, വോര്‍ക്കാടി പഞ്ചായത്ത് ഓഫീസ്, ബാളിയൂര്‍ പള്ളി ഓഫീസ്, ഏത്തടുക്ക ഹെല്‍ത്ത് സെന്റര്‍ ക്വാര്‍ട്ടേഴ്‌സ്, ബേരിപദവ്, ചികുര്‍പാത, ഏല്‍ക്കാന, മുണ്ട്യത്തടുക്ക, ഏത്തടുക്ക, ബദിയടുക്ക, പള്ളത്തടുക്ക, ഹൊസങ്കടി എന്നിവിടങ്ങളിലെ വിവിധ ആരാധനാലയങ്ങളുടെ ഭണ്ഡാരങ്ങല്‍ എന്നിവ കവര്‍ച്ച ചെയ്ത കേസിലും ബാബു കുര്യാക്കോസ് പ്രതിയാണെന്ന് പോലീസ് പറയുന്നു.

കുപ്രസിദ്ധ മോഷ്ടാവ് ബാബു കുര്യാക്കോസ് അറസ്റ്റില്‍ഹൊസങ്കടിയിലെ മൂന്ന് വീടുകള്‍, മഞ്ചേശ്വരത്തെ ഒരു വീട് എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. പെര്‍മുദെയിലെ ക്ഷേത്രത്തില്‍ കവര്‍ച്ച ചെയ്ത കേസില്‍ ഇയാള്‍ ഒന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മംഗലാപുരം, ഉള്ളാള്‍ എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ താമസിച്ചാണ് ഇയാള്‍ കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നത്.

പ്രതിയില്‍ നിന്ന് കവര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത സ്‌ക്വാഡില്‍ കുമ്പള സി.ഐ കെ.പി സുരേഷ് ബാബു, മഞ്ചേശ്വരം എസ്.ഐ വിജയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനീഷ്, സുനില്‍ എബ്രഹാം, ഷാജു, പ്രതീപ് ചവറ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രാജീവ്ഗാന്ധി വധക്കേസ്: പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം ഭരണഘടനാബെഞ്ചിന്

Keywords:  Arrest, Kumbala, Kasaragod, Robbery-case, Police, Kasaragod D.Y.S.P, Babu Kuriakose, Kottayam, Manjeshwaram, Jewellery, House, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia