city-gold-ad-for-blogger

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 21.04.2014) പ്രസവത്തെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. കമ്പാര്‍ ദേശാംകുളത്തെ പരേതനായ അബ്ദുല്‍ ഖാദര്‍-ആസ്യമ്മ ദമ്പതികളുടെ മകളും എരിയാല്‍ സി.പി.സി.ആര്‍.ഐക്ക് സമീപത്തെ കെ. അമീറിന്റെ ഭാര്യയുമായ മിസിരിയ (33) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്.

മിസിരിയ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എട്ട് മണിയോടെ വയര്‍വീര്‍ക്കുകയും ശ്വാസതടസം നേരിടുകയും ചെയ്തതിനെ തുടര്‍ന്നാണ് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
മക്കള്‍: അന്‍സീഫ (14), അജ്മല്‍ (12, ആലൂര്‍ ഹിഫ്‌ലുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥി), മുഹാഷ് (ഏഴ്), മെഹനാസ് (ആറ്), അഫ്‌റീന (അഞ്ച്), മിസ്ബാല്‍ (ഒന്നര). സഹോദരങ്ങള്‍ മുഹമ്മദ് കുഞ്ഞി, സിദ്ദിഖ്, അഷ്‌റഫ്, ജലാല്‍, ഗഫൂര്‍.

ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഹിന്ദുക്കള്‍ താമസിക്കുന്നയിടങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ പുറത്താക്കണം: പ്രവീണ്‍ തൊഗാഡിയ

Keywords:   Misriya Kambar, Obituary, Delivery, Kasaragod, Kambar, Eriyal, Kerala, Mangalore Hospital.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia