city-gold-ad-for-blogger

പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കല്യാശേരിയില്‍ ഉയര്‍ന്ന പോളിംങ്; കാസര്‍കോട്ടും മഞ്ചേശ്വരത്തും കുറവ്

കാസര്‍കോട്: (www.kasargodvartha.com 10.04.25014) കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ പയ്യന്നൂരില്‍ ഉയര്‍ന്ന പോളിങ്. ഉച്ചയ്ക്ക് ഒന്നരവരെയുള്ള കണക്കുകള്‍ പ്രകാരം 44.6 ശതമാനമാണ് പയ്യന്നൂര്‍ മണ്ഡലത്തിലെ പോളിംങ്.

കല്യാശേരിയില്‍ 43.4 ശതമാനവും തൃക്കരിപ്പൂരില്‍ 43 ശതമാനവുമാണ് പോളിംങ് രേഖപ്പെടുത്തിയത്. അതേസമയം വടക്കന്‍ മണ്ഡലങ്ങളായ മഞ്ചേശ്വരത്തും കാസര്‍കോട്ടും ഈ മൂന്ന് മണ്ഡലങ്ങളേക്കാള്‍ പോളിംങ് തീരെ കുറവാണ്. ഇതില്‍ മഞ്ചേശ്വരത്താണ് ഏറ്റവും കുറവ് പോളിംങ് -37 ശതമാനം. കാസര്‍കോട്ട് 37.4 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഉദുമയില്‍ 40.6 ശതമാനവും കാഞ്ഞങ്ങാട്ട് 38.4 ശതമാനവുമാണ് പോളിംങ്.

പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കല്യാശേരിയില്‍ ഉയര്‍ന്ന പോളിംങ്; കാസര്‍കോട്ടും മഞ്ചേശ്വരത്തും കുറവ്ഉച്ചവരെ കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ മൊത്തം പോളിംങ് 40.4 ശതമാനമാണ്. കഴിഞ്ഞ തവണ 80ന് മുകളില്‍ പോളിംങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളാണ് പയ്യന്നൂരും തൃക്കരിപ്പൂരും കല്യാശേരിയും.

ലോക സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Election-2014, Kerala, Payyannur, Udma, Kanhangad, Manjeshwaram, Trikaripur, Kalyashery, Polling, Percentage. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia