city-gold-ad-for-blogger

ബി.ജെ.പിയുടെ പ്രമുഖ നേതാക്കളുമായി ടി. സിദ്ദിഖ് കൂടിക്കാഴ്ച നടത്തി

കാസര്‍കോട്: (www.kasargodvartha.com 01.04.2014) ബി.ജെ.പിയില്‍ നിന്നും നേരത്തെ പുറത്താക്കപ്പെട്ട മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എം. നാരായണ ഭട്ട്, മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, ബി.എം.എസ്. ജില്ലാ പ്രസിഡന്റ് അഡ്വ. എ.എന്‍. അശോക് കുമാര്‍ എന്നിവരുമായി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ് ചര്‍ച്ചനടത്തി.
ബി.ജെ.പി. നേതാക്കളോട് തെരഞ്ഞെടുപ്പില്‍ സിദ്ദിഖ് പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നാരായണഭട്ട്, ബാലകൃഷ്ണ ഷെട്ടി എന്നിവര്‍ ഉള്‍പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ കെ. സുരേന്ദ്രന്റെ പ്രചരണ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ സിദ്ദിഖ് ഇവരുമായി കൂടിക്കാഴ്ച നടത്തിയതിന് ഏറെ പ്രാധാന്യമുണ്ട്.

തെരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ത്ഥനയുമായാണ് സിദ്ദിഖ് എത്തിയതെന്നാണ് നേതാക്കള്‍ വിശദീകരിക്കുന്നതെങ്കിലും ബി.ജെ.പി. നേതൃത്വം ഇതിനെ ഗൗരവമായി എടുത്തിട്ടുണ്ട്. സുരേന്ദ്രനെതിരെ മത്സരിക്കുമെന്ന് നേരത്തെ നാരായണ ഭട്ട് അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം സ്ഥാനാര്‍ത്ഥിയായി രംഗത്തുവന്നില്ല.

ബി.ജെ.പിയുടെ പ്രമുഖ നേതാക്കളുമായി ടി. സിദ്ദിഖ് കൂടിക്കാഴ്ച നടത്തി

ബി.ജെ.പിയുടെ പ്രമുഖ നേതാക്കളുമായി ടി. സിദ്ദിഖ് കൂടിക്കാഴ്ച നടത്തി

ബി.ജെ.പിയുടെ പ്രമുഖ നേതാക്കളുമായി ടി. സിദ്ദിഖ് കൂടിക്കാഴ്ച നടത്തി

ബി.ജെ.പിയുടെ പ്രമുഖ നേതാക്കളുമായി ടി. സിദ്ദിഖ് കൂടിക്കാഴ്ച നടത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മുഖ്യമന്ത്രി എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി

Keywords:  Election, BJP, Election-2014, UDF, Kasaragod, Kerala, UDF Candidate, Ad. T. Siddique, BJP Leaders, Meeting.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia