ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ തെങ്ങ് വീണ് 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
Apr 27, 2014, 14:11 IST
കാസര്‍കോട്: (www.kasargodvartha.com) പുതിയ ബസ് സ്റ്റാന്‍ഡ് കോട്ടക്കണ്ണി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ തെങ്ങ് വീണ് രണ്ട് പേര്ക്ക് ഗുരുതരമായി പരിക്കേറ്റു. യൂണൈറ്റഡ് ആശുപത്രിയിലെ ഡോക്ടര്‍ വീണയുടെ ഡ്രൈവറായ ഹരീഷ് (30), ആശുപത്രി ജീവനക്കാരനായ രാഘവേന്ദ്രന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശബ്ദംകേട്ട് ഓടിക്കൂടിയവര്‍ പരിക്കേറ്റവരെ യുണൈറ്റഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് ഇവരെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. കെ.എല്‍. 14 എന്‍. 5500 വോക്‌സ് വാഗണ്‍ കാറിലേക്കാണ് തെങ്ങ് വീണത്.
ശനിയാഴ്ച രാത്രി 10 മണിയോടെയുണ്ടായ കാറ്റിലാണ് അപകടം സംഭവിച്ചത്. കാറിന് മുകളില്‍ തെങ്ങ് വീണതോടെ കാറിന്റെ നിയന്ത്രണം വീട്ട് തൊട്ടടുത്ത കടയിലേക്ക് ഇടിക്കുകയായിരുന്നു. കടയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിസരത്തെ കല്ല്യാണ വീടുകളിലെ പന്തലിന്റെ ഷീറ്റും കാറ്റില്‍ പറന്നിട്ടുണ്ട്. കാറ്റില്‍ വ്യാപകമായി നാശനഷ്ടം സംഭവിച്ചതായി വിവരമുണ്ട്.
Keywords: Car-Accident, Injured, Hospital, Treatment, Kasaragod, Kerala, Coconut Tree.
Advertisement:
ശബ്ദംകേട്ട് ഓടിക്കൂടിയവര്‍ പരിക്കേറ്റവരെ യുണൈറ്റഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
![]() |
| File Photo |
ശനിയാഴ്ച രാത്രി 10 മണിയോടെയുണ്ടായ കാറ്റിലാണ് അപകടം സംഭവിച്ചത്. കാറിന് മുകളില്‍ തെങ്ങ് വീണതോടെ കാറിന്റെ നിയന്ത്രണം വീട്ട് തൊട്ടടുത്ത കടയിലേക്ക് ഇടിക്കുകയായിരുന്നു. കടയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിസരത്തെ കല്ല്യാണ വീടുകളിലെ പന്തലിന്റെ ഷീറ്റും കാറ്റില്‍ പറന്നിട്ടുണ്ട്. കാറ്റില്‍ വ്യാപകമായി നാശനഷ്ടം സംഭവിച്ചതായി വിവരമുണ്ട്.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067