city-gold-ad-for-blogger

പാലക്കുന്നില്‍ ഇരുവിഭാഗങ്ങള്‍തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

ഉദുമ: (www.kasargodvartha.com 17.04.2014) പാലക്കുന്ന് ടൗണില്‍  ഇരുവിഭാഗങ്ങള്‍തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. പാലക്കുന്ന് എകെ റോഡിലെ കറുവന്റെ മകന്‍ അജിത്തി(28)നാണ് കുത്തേറ്റത്. യുവാവിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റും. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ പാലക്കുന്ന് ടൗണില്‍ വച്ചാണ് ഇരുവിഭാഗം യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

ബുധനാഴ്ച രാത്രി ഉദുമ ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ഗാനമേള നടന്നിരുന്നു. ഗാനമേള കഴിഞ്ഞ് മടങ്ങുമ്പോള്‍ വടക്കും ഭാഗത്തേയും തെക്കുംഭാഗത്തേയും യുവാക്കള്‍ തമ്മില്‍ വാക്തര്‍ക്കവും നടന്നിരുന്നു. ഇതിന്റെ തുടര്‍ചയായാണ് പാലക്കുന്ന് ടൗണില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടലും കത്തിക്കുത്തും ഉണ്ടായത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാലക്കുന്നില്‍ ഇരുവിഭാഗങ്ങള്‍തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മത്സരിക്കുന്ന താരങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ദൂരദര്‍ശന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

Keywords:  Stabbed, Police, case, Udma, Murder-attempt, Temple fest, Bekal, kasaragod, Kerala, Ajith


Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia