city-gold-ad-for-blogger

ചളിയങ്കോട് അക്രമണം: 4 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്; ഒരാള്‍ പിടിയില്‍

മേല്‍പറമ്പ്:  (www.kasargodvartha.com 12.04.2014)  ചളിയങ്കോട് ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ബാസിലിന്റെ പരാതിയില്‍ നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ചളിയങ്കോട്ടെ ചന്ദ്രന്‍, നാരായണന്‍, അജിത്ത് കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇതില്‍ നാരായണന്‍ പോലീസ് കസ്റ്റഡിയിലാണ്.

ചളിയങ്കോട് അക്രമണം: 4 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്; ഒരാള്‍ പിടിയില്‍വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വീട്ടില്‍തനിച്ചായിരുന്ന ബാസിലിനെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന അക്രമികള്‍ മാരകായുധങ്ങളുമായി വെട്ടപ്പരിക്കേല്‍പിക്കുകയായിരുന്നു. വീട്ടില്‍ നിന്നിറങ്ങിയോടിയ ബാസില്‍ തൊട്ടടുത്ത പറമ്പില്‍ബോധം കെട്ടുവീണു. ഓടിക്കൂടിയ പരിസരവാസികളാണ് ബാസിലിനെ ആശുപത്രിയിലെത്തിച്ചത്.

അതേ സമയം കാസര്‍കോട് നിന്നും ചെമ്പരിക്കയിലേക്ക് കാറില്‍ പോവുകയായിരുന്ന സാബിത്ത്(21), ഹാമിദ്(31) എന്നിവരെ ചളിയങ്കോട് കോട്ടരുവത്ത് തടഞ്ഞുനിര്‍ത്തി അക്രമിച്ച സംഭവത്തില്‍ സി.എ.ബാസിത്തിന്റെ പരാതിയില്‍ 15ഓളം പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.

ചളിയങ്കോട് അക്രമണം: 4 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്; ഒരാള്‍ പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കോണ്‍ഗ്രസ് നേതാക്കളുടെ സ്ത്രീബന്ധം വെളിപ്പെടുത്തുന്ന പോസ്റ്റര്‍ ബി ജെ പി പുറത്തിറക്കി

Keywords:  Melparamba, Chalayyangod, Murder-attempt, case, kasaragod, Kerala, Chaliyangod attack: case against 4 for murder attempt 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia