city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നം: ബി.ജെ.പി ഏറ്റെടുക്കുന്നു; ധര്‍ണ ബുധനാഴ്ച

കാസര്‍കോട്: (www.kasargodvartha.com 22.04.2014) കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള പ്രശ്‌നം ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ബി.ജെ.പി ജില്ലാ നേതൃത്വം തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി ബുധനാഴ്ച്ച ഉച്ചയ്ക്ക് 3.30 മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കാസര്‍കോട്ടെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ധര്‍ണാസമരം നടത്താനാണ് പരിപാടി.

ധര്‍ണാസമരത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളും പങ്കെടുക്കണമെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് അറിയിച്ചു. വര്‍ഷങ്ങളായി കാസര്‍കോട്ടെ ജനങ്ങള്‍ ഉപ്പുവെള്ളം മാത്രം കുടിക്കാന്‍ വിധിക്കപ്പെട്ടവരായി കഴിയുകയാണ്. അനുവദീനമായതിലും അഞ്ചിരട്ടിയാണ് കുടിവെള്ളത്തില്‍ ഉപ്പിന്റെ അംശം.

കാസര്‍കോട് നഗരസഭ, ചെങ്കള, മുളിയാര്‍, മധൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലും ജല അതോറിറ്റി ഇപ്പോള്‍ നല്‍കുന്നത് വായില്‍ വെക്കാന്‍ പോലും കഴിയാത്ത ഉപ്പു വെള്ളമാണ്. 6970 കണക്ഷനുകളിലായി അരലക്ഷത്തോളം പേരാണ് ഉപ്പുവെള്ളം കുടിക്കുന്നത്.

വെള്ളത്തില്‍ ഉപ്പിന്റെ അംശം ലിറ്ററില്‍ 1300 മില്ലിഗ്രാം ആണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 250 മില്ലിഗ്രാം ഉപ്പാണ് അനുവദനീയമായത്. ഉപ്പുകലര്‍ന്ന വെള്ളം ഒരുകാരണവശാലും കുടിക്കരുതെന്നാണ് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചത്. കുളിക്കാനും വസ്ത്രങ്ങളും പാത്രവും കഴുകാനും മാത്രമേ ഈവെള്ളം ഉപയോഗിക്കാവു എന്നും മുന്നറിയിപ്പു നല്‍കി. 

ലോകാരോഗ്യസംഘടന കുടിവെള്ളത്തില്‍ അനുവദിക്കുന്ന പരമാവധി അളവ് 1000 മില്ലിഗ്രാമാണെന്നും അത്രയും ഇല്ലാത്തതിനാല്‍ ഇവിടെ നല്‍കുന്ന വെള്ളം ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നുമുള്ള നിലപാടിലായിരുന്നു ജലഅതോറിറ്റി അധികൃതക്ക്. എന്നാല്‍, കഴിഞ്ഞ ദിവസം ആയിരം കടന്നതോടെ സ്ഥിതി ഗുരുതരമായിരിക്കുകയാണ്.

കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നം: ബി.ജെ.പി ഏറ്റെടുക്കുന്നു; ധര്‍ണ ബുധനാഴ്ചകാസര്‍കോട് നഗരസഭയില്‍ മാത്രം 5654 കണക്ഷനുകളുണ്ട്. ബാവിക്കരയില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഫിലിപ്പൈന്‍കാരിയുമായി ഫേസ്ബുക്ക് പ്രണയം; സൗദിയില്‍ മലയാളി യുവാവ് ജീവനൊടുക്കി
Keywords: Kasaragod, Kerala, BJP, water, Busstand, Adv.Srikanth, Chengala, Bavikara, Dharna, BJP to hold Dharna in Kasaragod over drinking water

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL