city-gold-ad-for-blogger

വോട്ടെണ്ണുന്നതിനു മുമ്പേ വിജയം അവകാശപ്പെട്ട് കരുണാകരനും സിദ്ദീഖും സുരേന്ദ്രനും

കാസര്‍കോട്:(www.kasargodvartha.com 11.04.2014) വോട്ടെണ്ണാന്‍ മെയ് 16 വരെ കാത്തിരിക്കണമെങ്കിലും വോട്ടെടുപ്പിന്റെ പിറ്റേന്നു തന്നെ വിജയം അവകാശപ്പെട്ട് ഇരു മുന്നണികളുടെയും ബി.ജെ.പി.യുടെയും സ്ഥാനാര്‍ത്ഥികള്‍. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. കരുണാകരനു വിജയിക്കുമെന്ന കാര്യത്തില്‍ അശേഷം സംശയമില്ല. ഭൂരിപക്ഷം 40,000 വോട്ടുകള്‍ കടക്കുമെന്ന് അദ്ദേഹം പറയുന്നു. ഒന്നുകില്‍ ഭൂരിപക്ഷം 40,000 നും 60,000 ഇടയിലായിരിക്കും. അല്ലെങ്കില്‍ 70,000 നും 80,000നും ഇടയിലായിരിക്കും. പോളിംഗ് ശതമാനം കൂടിയത് തനിക്ക് ഗുണകരമാകുമെന്നും കരുണാകരന്‍ വിശ്വസിക്കുന്നു.

വോട്ടെണ്ണുന്നതിനു മുമ്പേ വിജയം അവകാശപ്പെട്ട് കരുണാകരനും സിദ്ദീഖും സുരേന്ദ്രനുംകാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ പോളിംഗ് കുറവ് ബാധിക്കുന്നത് യു.ഡി.എഫിനെ ആയിരിക്കും. ഐ.എന്‍.എല്‍ വോട്ടുകള്‍ കൃത്യമായും തനിക്കു കിട്ടി. യു.ഡി.എഫുകാരും തന്നെ സഹായിച്ചു. മോഡിയുടെ വരവിനെ തടയാന്‍ മുസ്ലിം വിഭാഗത്തില്‍ പെട്ടവരും തനിക്കു വോട്ടു ചെയ്തതായും കരുണാകരന്‍ അവകാശപ്പെടുന്നു.

നൂറു ശതമാനം വിജയ പ്രതീക്ഷയാണുള്ളതെന്നു യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് പറയുന്നു. യു.ഡി.എഫ്. വോട്ടുകള്‍ മുഴുവനും പോളായി. ചുരുങ്ങിയത് 10,000 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും തനിക്കു കിട്ടുമെന്നും സിദ്ദീഖ് വെളിപ്പെടുത്തി.

വോട്ടെണ്ണുന്നതിനു മുമ്പേ വിജയം അവകാശപ്പെട്ട് കരുണാകരനും സിദ്ദീഖും സുരേന്ദ്രനുംപോളിംഗ് ശതമാനത്തിലുണ്ടായ വര്‍ധനവ് തന്റെ വിജയ സാധ്യത ഒന്നു കൂടി വര്‍ധിപ്പിച്ചതായാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ അവകാശവാദം. 20,000 വോട്ടിന്റെ ഭൂരിപക്ഷം തനിക്കു കിട്ടും. എല്‍.ഡി. എഫ്, യു.ഡി.എഫ്. വോട്ടു ചോര്‍ച്ച തനിക്ക് സഹായകമാവുമെന്നും സുരേന്ദ്രന്‍ പറയുന്നു.

വോട്ടെണ്ണുന്നതിനു മുമ്പേ വിജയം അവകാശപ്പെട്ട് കരുണാകരനും സിദ്ദീഖും സുരേന്ദ്രനും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords:  Malayalam News,BJP, Election-2014, K.Surendran, Kasaragod, LDF, P.Karunakaran-MP, UDF, Winner.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia