city-gold-ad-for-blogger

വാര്‍ഡന്റെ ക്രൂര മര്‍ദനം; 4 യതീംഖാന വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 16.04.2014) സ്‌കൂള്‍ ഗ്രൗണ്ടിനടുത്ത മാവില്‍ നിന്നു പച്ച മാങ്ങ പറിച്ചതിനു നാലു യതീംഖാന വിദ്യാര്‍ത്ഥികള്‍ക്കു ഹോസ്റ്റല്‍ വാര്‍ഡന്റെ ക്രൂര മര്‍ദനം. തളങ്കര മാലിക്ദീനാര്‍ യതീംഖാനയിലെ വിദ്യാര്‍ത്ഥികളായ സുള്ള്യ സ്വദേശികളായ ആഷിഫ്(14), നിസാര്‍(13), എരുമാടിലെ ഫായിസ്(10), ചിത്താരിയിലെ റിഫല്‍(12) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ മാലിക് ദീനാര്‍ ആശുപത്രിയില്‍ ചികിക്‌സയിലാണ്.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കളിക്കാന്‍ വിട്ടപ്പോള്‍ തൊട്ടടുത്ത ദഖീറത്ത് സ്‌കൂളിന്റെ ഗ്രൗണ്ടില്‍ കളിക്കാന്‍പോയ കുട്ടികള്‍ അനുവാദമില്ലാതെ പച്ച മാങ്ങ പറിക്കുകയും അത് കൊണ്ടുവന്ന് താമസിക്കുന്ന മുറിയിലെ പെട്ടികളില്‍ സൂക്ഷിച്ചു വെക്കുകയും ചെയ്തുവത്രേ. ഇതറിഞ്ഞ വാര്‍ഡന്‍ കുട്ടികളെ ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിക്കുകയും നിലത്തു തള്ളിയിട്ട് വയറ്റത്ത് ചവിട്ടുകയും ചെയ്തതായും പറയുന്നു.

കൂട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികളുടെ കൈകള്‍ക്കും വയറ്റത്തും അടിയേറ്റ പാടുണ്ട്. സംഭവത്തിനു ശേഷം വാര്‍ഡന്‍ സ്ഥലം വിട്ടതായാണ് വിവരം.

വാര്‍ഡന്റെ ക്രൂര മര്‍ദനം; 4 യതീംഖാന വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

വാര്‍ഡന്റെ ക്രൂര മര്‍ദനം; 4 യതീംഖാന വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

വാര്‍ഡന്റെ ക്രൂര മര്‍ദനം; 4 യതീംഖാന വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

വാര്‍ഡന്റെ ക്രൂര മര്‍ദനം; 4 യതീംഖാന വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഗാംഗ്സ്റ്ററിന്റെ പോസ്റ്ററില്‍ ' എ' ഇല്ല; സെന്‍സര്‍ബോര്‍ഡ് താക്കീതു ചെയ്തു

Keywords:  4 students assaulted by hostel warden, Assault, General-hospital, kasaragod, Kerala, Malik deenar, school, Yatheemkana, Erumad, Fayiz, Thalangara

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia