city-gold-ad-for-blogger

സിദ്ദിഖ് ചേരങ്കൈ ഐ എന്‍ എല്‍ വിമതനായി മത്സരരംഗത്ത്

കാസര്‍കോട്: (kasargodvartha.com 18.03.2014) എന്‍ വൈ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് ചേരങ്കൈ ഐ എന്‍ എല്‍ വിമത സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഐ എന്‍ എല്‍ ഇടതുപക്ഷത്തിന് ഉപാധികളില്ലാതെ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ്  താന്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് സിദ്ദിഖ് ചേരങ്കൈയും ഐ എന്‍ എല്‍ നേതാക്കളും  പ്രവര്‍ത്തകരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ 20 വര്‍ഷമായി ഐ എന്‍ എല്‍ ഇടതുമുന്നണിക്ക് പിന്തുണ നല്‍കിവരികയാണ്. ഓരോ തെരഞ്ഞെടുപ്പിനും വോട്ടുനേടാന്‍ വേണ്ടി മാത്രം പാര്‍ട്ടിയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇടതുപക്ഷത്തിന്റെ ഈ കപട രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് കാലാകാലങ്ങളായി പാര്‍ട്ടിയില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരും കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കയാണ്. പാര്‍ട്ടിക്ക് പ്രഖ്യാപിത നിലപാടില്ല. ഇടതുപക്ഷ നിലപാടുമായാണ് മുന്നോട്ടുപോകുന്നത്.

സുലൈമാന്‍ സേട്ടിന്റെ ആദര്‍ശത്തിലാണ് പാര്‍ട്ടി നിലകൊള്ളുന്നത്. പലപ്പോഴും ഈ ആദര്‍ശം ഇടതുപാളയത്തില്‍ പണയപ്പെടുത്തുകയാണ് ചെയ്തത്. കേരളത്തില്‍ ശക്തമായ വേരോട്ടമുണ്ടായിരുന്ന  ഐ എന്‍ എല്ലിനെ വളരുന്തോറും പിളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഒറ്റയ്ക്ക് മത്സരിച്ച് പാര്‍ട്ടിയുടെ കഴിവ് തെളിയിക്കാനുള്ള നല്ലൊരു അവസരമായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. എന്നാല്‍ സി പി എമ്മിന്റെ വായ് വാക്കിന്റെ ഉറപ്പില്‍ ഐ എന്‍ എല്‍ അത് കളഞ്ഞു കുളിച്ചു.

അറവുമാടുകളെ പോലെയാണ് ഐ എന്‍ എല്ലിനെ സി പി എമ്മും ഇടതുമുന്നണിയും കണ്ടത്. മുന്നണി സ്വാതന്ത്ര്യം പൂര്‍ത്തായാക്കാനാകാതെയാണ് സേട്ട് സാഹിബ് യാത്രയായത്. സേട്ടിന്റെ ആത്മാവുപോലും ഇന്നത്തെ ഈ നിലപാടിനോട് യോജിക്കില്ല. ചില നേതാക്കളുടെ ധാര്‍ഷ്ട്യത്തിനെതിരെ ശബ്ദിച്ചതിന് കാരണം കാണിക്കാതെ തന്നെ പുറത്താക്കുകയും പിന്നീട് പ്രവര്‍ത്തകരുടെ രോഷം കണക്കിലെടുത്ത് ഒരു മാസം തികയുന്നതിനു മുമ്പുതന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

 സിദ്ദിഖ് ചേരങ്കൈ ഐ എന്‍ എല്‍ വിമതനായി മത്സരരംഗത്ത്

പുറത്താക്കിയതും തിരിച്ചെടുത്തതും പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. എല്‍ ഡി എഫിനെതിരെയുള്ള പരാമര്‍ശം ഒഴിവാക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറിയുടെ പകപോക്കലിനും താന്‍ ഇടയായിട്ടുണ്ടെന്നും സിദ്ദിഖ്
ചേരങ്കൈ പറഞ്ഞു. ജില്ലാ സെക്രട്ടറി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്.

കഴിവുള്ളവരെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. പുതുതായി വരുന്നവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതിനും തടസം നില്‍ക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഐ എന്‍ എല്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സി പി എം നേതാക്കളുടെ വേദിയിലിരുന്ന് ഫോട്ടോ രാഷ്ട്രീയം കളിക്കുകയാണ് ജില്ലാ സെക്രട്ടറി.

 സിദ്ദിഖ് ചേരങ്കൈ ഐ എന്‍ എല്‍ വിമതനായി മത്സരരംഗത്ത്പരാജയ ഭീതിമൂലമാണ് ഐ എന്‍ എല്ലിനെ തന്ത്രത്തിലൂടെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുന്നണിയിലെടുക്കുമെന്നത് സ്വപ്‌നം മാത്രമാണ്. രേഖാമൂലം മുന്നണിയിലെടുക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെങ്കില്‍ അത് പ്രവര്‍ത്തകര്‍ക്കുമുന്നില്‍ വെളിപ്പെടുത്തണം. സൗജന്യമായി വോട്ടു ചെയ്യുന്നതില്‍ അണികള്‍ക്ക് അമര്‍ഷമുണ്ട്. ഇത്തരം വോട്ടുകള്‍ പിടിക്കുക എന്നതാണ് തന്റെ ലക്ഷ്യം.

അപമാനിച്ചവര്‍ക്കു പിന്നാലെ വീണ്ടും സഹകരണവുമായി പോകുന്നത് ആത്മഹത്യാപരമാണെന്ന്
സിദ്ദിഖ് പറഞ്ഞു. ജില്ലയിലെ മുതിര്‍ന്ന ഐ എന്‍ എല്‍ നേതാവായ കൊപ്പല്‍ അബ്ദുല്ല, ജില്ലാ സെക്രട്ടറി അസീസ് കടപ്പുറത്തിന്റെ സ്വന്തം തട്ടകത്തിലെ നേതാക്കളായ അബ്ദുല്ല കടപ്പുറം, മന്‍സൂര്‍ കടപ്പുറം, നാസര്‍ മാര്‍ക്കറ്റ, നൗഷാദ് ചേരങ്കൈ എന്നിവരും സിദ്ധിഖിനോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: INL Candidate, Siddhiq Cherangai, Kasaragod, LDF, Press meet, INL, Media worker, Election-2014, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia