city-gold-ad-for-blogger

കെ. സുരേന്ദ്രന്‍ വെള്ളാപള്ളി നടേശനുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ത്ഥിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ. സുരേന്ദ്രന്‍ വെള്ളാപള്ളി നടേശനുമായി രഹസ്യകൂടിക്കാഴ്ച നടത്തി. ബേക്കലില്‍ വെച്ചാണ് സുരേന്ദ്രനും വെള്ളാപള്ളിയും കൂടിക്കാഴ്ച നടത്തിയത്.

കാസര്‍കോട്ട് എസ്.എന്‍.ഡി.പി. യോഗം കേന്ദ്ര വനിതാസംഘം ജില്ലാ സംഗമം ഉല്‍ഘാടനം ചെയ്യാനെത്തിയതായിരുന്നു വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി.യോഗം ബി.ജെ.പിക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുമെന്ന സൂചന പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ സുരേന്ദ്രനും വെള്ളാപള്ളിയും തമ്മിലുള്ള രഹസ്യചര്‍ച്ചയ്ക്ക് പ്രാധാന്യമുണ്ട്.

ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, എസ്.എന്‍.ഡി.പി. ഉദുമ യൂണിയന്‍ പ്രസിഡണ്ട് കെവീസ് ബാലകൃഷ്ണന്‍, സെക്രട്ടറി  ജയാനന്ദന്‍ പാലക്കുന്ന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
കെ. സുരേന്ദ്രന്‍ വെള്ളാപള്ളി നടേശനുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പ്രതീക്ഷയുടെ പട്ടിക പിന്നെയും ചെറുതാക്കി സിപിഎം; ഇന്നസെന്റും പുറത്ത്
Keywords: Kasaragod, K. Surendran, Meeting, Kerala, Election-2014, SNDP, Conference, Vellappally Natesan.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia