city-gold-ad-for-blogger

മൂന്ന് തലമുറകളുടെ മൂപ്പനും പറയുന്നു....വോട്ട് മാറ്റത്തിന് തന്നെ

ബദിയടുക്ക: ബെള്ളൂര്‍ നാട്ടക്കല്ലിലെ കുദ്വ കോളനിയില്‍ രാവിലെ ഒന്‍പത് മണിയോടെ സുരേന്ദ്രനെത്തുമ്പോള്‍ വീട്ടുമുറ്റത്തായിരുന്നു മൂപ്പന്‍. മൂന്ന് തലമുറകളുടെ മൂപ്പനായ നിട്ടൊണിക്ക് 116 വയസ് പ്രായം വരും. കാവിമുണ്ടും മേല്‍മുണ്ടിനുമൊപ്പം തലയിലെ പാളത്തൊപ്പിയായിരുന്നു ഏക ആഡംബരം.

ഊന്നുവടിയുടെ സഹായമുണ്ടെങ്കിലും പ്രായത്തിന്റെ അവശതകള്‍ മൂപ്പനെ അലോസരപ്പെടുത്തുന്നില്ല. ആദ്യം മനസിലായില്ലെങ്കിലും പറഞ്ഞു തുടങ്ങിയപ്പോള്‍ മൂപ്പന് ആളെ പിടികിട്ടി. വോട്ട് സുരേന്ദ്രന് തന്നെയെന്ന് മൂപ്പന്റെ ഉറപ്പ്. വോട്ട് മാത്രം പോര, വിജയിക്കാന്‍ ഏങ്കളെ ദൈവങ്ങളുടെ അനുഗ്രഹവും വേണം. നാട്ടുവൈദ്യനും തെയ്യം കലാകാരനുമായ മൂപ്പന്‍ ഉപാസനാമൂര്‍ത്തികളോട് പ്രാര്‍ത്ഥിച്ചു.
മൂന്ന് തലമുറകളുടെ മൂപ്പനും പറയുന്നു....വോട്ട് മാറ്റത്തിന് തന്നെ
വിജയിക്കുമെന്നും ഐശ്വര്യമുണ്ടാകുമെന്നും മൂപ്പന്റെ അനുഗ്രഹം. പത്ത് മിനിട്ടിലേറെ ചിലവഴിച്ചാണ് സുരേന്ദ്രന്‍ മടങ്ങിയത്. സമീപത്തെ വീടുകളിലൂടെ നിരവധി ആളുകളും സുരേന്ദ്രന് വിജയാശംസകള്‍ നേരാനെത്തി. മൂപ്പന്റെ അനുഗ്രഹം വാങ്ങിയാണ് വ്യാഴാഴ്ച സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്.


ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, BJP, Election, K. Surendran, Campaign, Kerala, Election-2014. 
Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia