വാട്ട്സ് ആപ്പിലെ പരിഹാസ പാട്ട് നാടാകെ പാട്ടായി; രക്ഷിതാക്കള്‍ ആകാംക്ഷയില്‍
Feb 6, 2014, 18:50 IST
കാസര്‍കോട്: ചേലുള്ള പെണ്ണുള്ളറെ കണ്ടിനാ, കണ്ടിറ്റാങ്ക് ബാ...ദീനാര്ക്ക് ബാ...എന്ന് തുടങ്ങുന്ന പാട്ടും അതിന്റെ പാരഡികളും വാട്ട്സ് ആപ്പില്‍ വൈറസ് പോലെ വ്യാപിക്കുന്നു. പറഞ്ഞിരിക്കെ പാട്ടുകളുടെ രൂപത്തിലും ഭാവത്തിലും മാറ്റമുണ്ടാവുകയും ആളുകളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ എടുത്ത് പറഞ്ഞ് പുതിയ പാട്ടുകള്‍ പടച്ചുണ്ടാക്കുകയും ചെയ്യുന്നു.
കോളജുകളില്‍ ഗാങ് ആയി തിരിഞ്ഞും, നാടിന്റെയും ടൗണുകളുടെയും പേരുകള്‍ പറഞ്ഞും പുതിയ പുതിയ പാട്ടുകളും അതിന് മറുപാട്ടുകളും രൂപപ്പെടുകയാണ്. ഇങ്ങനെ ലക്കും ലഗാനുമില്ലാതെ പാട്ടുകള്‍ പ്രചരിക്കുമ്പോള്‍ അത് എവിടെച്ചെന്ന് എത്തുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും.
പെണ്‍കുട്ടിയുടെയും ആണ് കുട്ടിയുടെയും ശബ്ദത്തില്‍ വെവ്വേറെ പാട്ടുകളാണ് പ്രചരിക്കുന്നത്. പാട്ടുകള്‍ കേള്‍ക്കാന്‍ രസമുണ്ടെങ്കിലും പലതും ആളുകളെയും പ്രദേശത്തെയും പരിഹസിക്കുന്ന തരത്തിലാണ്. ചില ക്യാമ്പസുകളുടെ പേരും പാട്ടില്‍ എടുത്തുപറയുന്നുണ്ട്. ചേലുള്ള ആണ്പുള്ളറെയും പെണ് പുള്ളറെയും കാണണമെങ്കില്‍ എത്തേണ്ട കോളജുകളുടെയും സ്കൂളുകളുടെയും പേരുകളും പാട്ടില്‍ സൂചിപ്പിക്കുന്നു.
ആണ് കുട്ടികളെ പരിഹസിച്ച് പെണ്‍കുട്ടികള്‍ ഇറക്കിയ പാട്ടിന് മറുപടി എന്ന നിലയിലാണ് ആദ്യം പാട്ട് രൂപപ്പെട്ടത്. പിന്നീട് മത്സരിച്ചുള്ള പാട്ട് പടക്കലും മറുപാട്ട് പാടലും കൊടുംബിരി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വാട്ട്സ് ആപ്പ് സൗകര്യമുള്ള മൊബൈല്‍ ഫോണുകളിലെല്ലാം ഈ പാട്ടുകള്‍ പ്രചരിക്കുകയാണ്.
സ്കൂള്‍ - കോളജ് ക്യാമ്പസുകളില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചയും ഹോബിയും ഇത്തരം പാട്ടുകളാണ്. കാസര്‍കോട്ടെ ഒരു സ്വകാര്യ കോളജാണ് ഈ പാട്ടിന്റെ പ്രഭവ കേന്ദ്രമെന്നാണ് അടക്കം പറച്ചില്. സംഭവത്തിന്റെ സൂത്രധാരിയായ പെണ്‍കുട്ടി സ്കൂള്‍ അസംബ്ലിയില്‍ കുറ്റം ഏറ്റുപറയുകയും ക്ഷമ ചോദിക്കുകയും ചെയ്തതായും പറയുന്നു. എന്നാല്‍ ഈ പാട്ട് വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചത് താനല്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. അതേസമയം പെണ്‍കുട്ടിയുടെ പിടിവിട്ടു പോയ പാട്ട് ഇപ്പോള്‍ നാടാകെ പാട്ടാവുകയും ഫോണില്‍ നിന്നും ഫോണിലേക്കും, നാവില്‍ നിന്നും നാവിലേക്കും പടന്ന് കസറുകയാണ്.
വാട്ട്സ് ആപ്പും, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍ പോലീസും ബന്ധപ്പെട്ട വകുപ്പുകളും ജാഗ്രത പാലിച്ചു വരുന്നതിനിടയിലാണ് വാട്ട്സ് ആപ്പ് വഴി പലരെയും അപമാനിക്കുന്ന തരത്തിലുള്ള രൂപത്തില്‍ പാട്ടുകള്‍ പ്രചരിക്കുന്നത്. ഇത് പോലീസിന്റെയും സൈബര്‍ സെല്ലിന്റെയും ശ്രദ്ധയില്‍ പെട്ടതായാണ് വിവരം. ഇത്തരം പാട്ടുകളും മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ ചിത്രങ്ങളും വ്യാജ സന്ദേശങ്ങളം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Keywords: Kasaragod, School, College, Song, Whats app, Facebook, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
കോളജുകളില്‍ ഗാങ് ആയി തിരിഞ്ഞും, നാടിന്റെയും ടൗണുകളുടെയും പേരുകള്‍ പറഞ്ഞും പുതിയ പുതിയ പാട്ടുകളും അതിന് മറുപാട്ടുകളും രൂപപ്പെടുകയാണ്. ഇങ്ങനെ ലക്കും ലഗാനുമില്ലാതെ പാട്ടുകള്‍ പ്രചരിക്കുമ്പോള്‍ അത് എവിടെച്ചെന്ന് എത്തുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും.
പെണ്‍കുട്ടിയുടെയും ആണ് കുട്ടിയുടെയും ശബ്ദത്തില്‍ വെവ്വേറെ പാട്ടുകളാണ് പ്രചരിക്കുന്നത്. പാട്ടുകള്‍ കേള്‍ക്കാന്‍ രസമുണ്ടെങ്കിലും പലതും ആളുകളെയും പ്രദേശത്തെയും പരിഹസിക്കുന്ന തരത്തിലാണ്. ചില ക്യാമ്പസുകളുടെ പേരും പാട്ടില്‍ എടുത്തുപറയുന്നുണ്ട്. ചേലുള്ള ആണ്പുള്ളറെയും പെണ് പുള്ളറെയും കാണണമെങ്കില്‍ എത്തേണ്ട കോളജുകളുടെയും സ്കൂളുകളുടെയും പേരുകളും പാട്ടില്‍ സൂചിപ്പിക്കുന്നു.
ആണ് കുട്ടികളെ പരിഹസിച്ച് പെണ്‍കുട്ടികള്‍ ഇറക്കിയ പാട്ടിന് മറുപടി എന്ന നിലയിലാണ് ആദ്യം പാട്ട് രൂപപ്പെട്ടത്. പിന്നീട് മത്സരിച്ചുള്ള പാട്ട് പടക്കലും മറുപാട്ട് പാടലും കൊടുംബിരി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വാട്ട്സ് ആപ്പ് സൗകര്യമുള്ള മൊബൈല്‍ ഫോണുകളിലെല്ലാം ഈ പാട്ടുകള്‍ പ്രചരിക്കുകയാണ്.
സ്കൂള്‍ - കോളജ് ക്യാമ്പസുകളില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചയും ഹോബിയും ഇത്തരം പാട്ടുകളാണ്. കാസര്‍കോട്ടെ ഒരു സ്വകാര്യ കോളജാണ് ഈ പാട്ടിന്റെ പ്രഭവ കേന്ദ്രമെന്നാണ് അടക്കം പറച്ചില്. സംഭവത്തിന്റെ സൂത്രധാരിയായ പെണ്‍കുട്ടി സ്കൂള്‍ അസംബ്ലിയില്‍ കുറ്റം ഏറ്റുപറയുകയും ക്ഷമ ചോദിക്കുകയും ചെയ്തതായും പറയുന്നു. എന്നാല്‍ ഈ പാട്ട് വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചത് താനല്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. അതേസമയം പെണ്‍കുട്ടിയുടെ പിടിവിട്ടു പോയ പാട്ട് ഇപ്പോള്‍ നാടാകെ പാട്ടാവുകയും ഫോണില്‍ നിന്നും ഫോണിലേക്കും, നാവില്‍ നിന്നും നാവിലേക്കും പടന്ന് കസറുകയാണ്.
വാട്ട്സ് ആപ്പും, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍ പോലീസും ബന്ധപ്പെട്ട വകുപ്പുകളും ജാഗ്രത പാലിച്ചു വരുന്നതിനിടയിലാണ് വാട്ട്സ് ആപ്പ് വഴി പലരെയും അപമാനിക്കുന്ന തരത്തിലുള്ള രൂപത്തില്‍ പാട്ടുകള്‍ പ്രചരിക്കുന്നത്. ഇത് പോലീസിന്റെയും സൈബര്‍ സെല്ലിന്റെയും ശ്രദ്ധയില്‍ പെട്ടതായാണ് വിവരം. ഇത്തരം പാട്ടുകളും മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ ചിത്രങ്ങളും വ്യാജ സന്ദേശങ്ങളം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752