city-gold-ad-for-blogger
Aster MIMS 10/10/2023

ഫേസ്ബുക്കിലെ അനാവശ്യ ലൈക്കും കമന്റും അഴിക്കകത്താക്കും; പാസ്‌വേഡും പിന്‍നമ്പരും മാറ്റണം

കാസര്‍കോട്: മൊബൈലില്‍ വന്ന മിസ്ഡ് കോളുകളിലേക്ക് തിരിച്ചു വിളിക്കുന്നവര്‍ക്ക് ജീവിതം മിസ് ആയേക്കാം.  സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സെറ്റുകളില്‍ തിരിച്ചറിവില്ലാതെ ലൈക്കും കമന്റം ചെയ്താല്‍ ചിലപ്പോള്‍ ജാമ്യമില്ലാത്ത  വകുപ്പുകളുളള കേസില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്.  ഇ മെയില്‍ പാസ്‌വേഡ് ഉറ്റവര്‍ക്കു പോലും കൊടുക്കരുത്.  മാസം തോറും ഇ മെയില്‍ പാസ് വേഡും എടി എം പിന്‍ നമ്പറും മാറ്റണം.  ബോധപൂര്‍വ്വമല്ലാതെ തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടാം. ഐ ടി ആക്ടില്‍ പരമാവധി ശിക്ഷ അഞ്ച് കോടി രൂപ വരെയാണ്. ഇന്റര്‍നെറ്റ് തിരിച്ചറിവോടെ ഉപയോഗിക്കണം. ഇലക്‌ട്രോണിക് സംവിധാനങ്ങളോട് പോസിറ്റീവായ സമീപനം സ്വീകരിക്കണം.  അനാവശ്യമായി മറ്റുളളവരുടെ കമ്പ്യൂട്ടറുകള്‍ തുറക്കരുത്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്ത കെ എ പി നാലാം ബറ്റാലിയന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം കെ ഹരിപ്രസാദിന്റേതാണ് ഈ നിര്‍ദ്ദേശങ്ങള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കരുതിയിരിക്കണം. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കരുത്.

ഫേസ്ബുക്കിലെ അനാവശ്യ ലൈക്കും കമന്റും അഴിക്കകത്താക്കും; പാസ്‌വേഡും പിന്‍നമ്പരും മാറ്റണംഇന്റര്‍നെറ്റുളള കമ്പ്യൂട്ടര്‍ സെന്റര്‍ ഹാളില്‍ സജ്ജീകരിക്കണം. മാതാപിതാക്കള്‍ കുട്ടികളുമായി ഇടപഴകാനും സംസാരിക്കാനും പരമാവധി സമയം കണ്ടെത്തിയാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഒരു പരിധിവരെ   കുറയ്ക്കാനാകും.  എ ടി എം കൗണ്ടറുകളിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത്.  എ ടി എം ഉപയോഗിക്കുന്നവര്‍ അപരിചിതരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങരുത്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ 60 ശതമാനം വ്യാജ ഐ ഡികളാണ്. ഹാക്കര്‍മാരും നൈജീര്യന്‍ ഫ്രോഡുകളും ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ചും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ബോധവാന്‍മാരാകണം. മൊബൈല്‍ ഫോണിന്റേയും ഇന്റര്‍നെറ്റിന്റേയും ഉപയോഗം കുറയ്ക്കുന്നതാണ് ഉത്തമമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു.  എ ഡി എം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ പി കെ സുധീര്‍ ബാബു, ടി രാമചന്ദ്രന്‍, വി പി മുരളീധരന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി കെ പ്രസന്നന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
ന്യൂപക്ഷങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

Keywords : Kasaragod, Police, Kerala, Facebook, Pin Number,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL