city-gold-ad-for-blogger
Aster MIMS 10/10/2023

നീലേശ്വരത്ത് ഹര്‍ത്താല്‍ പൂര്‍ണം; വാഹന ഗതാഗതം തടഞ്ഞു

നീലേശ്വരം: പോലീസിനെ ഭയന്നോടി യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം. നേതൃത്വം ആഹ്വാനം ചെയ്ത മുന്‍സിപ്പല്‍ ഹര്‍ത്താല്‍ പൂര്‍ണം. കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. രാവിലെ ബസുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ ഓടിയെങ്കിലും 10.30 മണിയോടെ ഇരുചക്ര വാഹനങ്ങളൊഴികേയുള്ള എല്ലാ വാഹനങ്ങളും തടഞ്ഞത് ജനങ്ങളെ ദുരിതത്തിലാക്കി. ദേശീയപാത വഴിയുള്ള വാഹനഗതാഗതം മാത്രമാണ് തടയുന്നതില്‍ നിന്നും ഒഴിവാക്കിയത്.

കിണറ്റില്‍ വീണ് മരിച്ച ഗള്‍ഫുകാരനായ കെ.വി. ശശിധരന്റെ (28) മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെത്തിച്ച് ചിറപ്പുറം പൊതു സ്മശാനത്തില്‍ സംസ്‌ക്കരിക്കും.

ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിവരെയാണ് നടക്കുക. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് പ്രകടനവും നടന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നീലേശ്വരത്തും പരിസരങ്ങളിലും ശക്തമായ പോലീസ് ബന്തവസ് ഏര്‍പെടുത്തിയിട്ടുണ്ട്.
നീലേശ്വരത്ത് ഹര്‍ത്താല്‍ പൂര്‍ണം; വാഹന ഗതാഗതം തടഞ്ഞു

Related News:
പോലീസിനെ ഭയന്നോടി കിണറ്റില്‍ വീണ യുവാക്കളില്‍ ഒരാള്‍ മരിച്ചു; നാട്ടുകാര്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു

യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Nileshwaram, CPM, Harthal, Kasaragod, Obituary, Police, police-station, Protest, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL