മുതിര്‍ന്നവര്‍ നോക്കിനിന്നു, കുട്ടികള്‍ റോഡ് നന്നാക്കി
Dec 31, 2013, 11:30 IST
തളങ്കര: റോഡിന്റെ ശോചനീയാവസ്ഥ മുതിര്‍ന്നവര്‍ നോക്കിനില്‍ക്കുകയും ആ റോഡിലൂടെ തന്നെ വാഹനങ്ങളിലൂടെയും കാല്‍നടയായും യാത്രചെയ്യാന്‍ ശീലിക്കുകയും ഇടക്കിടെ പരിതപിക്കുകയും ചെയ്തപ്പോള്‍ കുട്ടികള്‍ സംഘടിച്ച് റോഡ് നന്നാക്കി മാതൃക കാട്ടി. തളങ്കര-പടിഞ്ഞാര്‍-നെച്ചിപ്പടുപ്പ് റോഡാണ് കഴിഞ്ഞദിവസം ബെസ്റ്റ് ഹില്‍ സ്പോര്‍ട്സ് ക്ലബ് പ്രവര്‍ത്തകരായ കുട്ടികള്‍ നന്നാക്കിയത്.
നിരവധി വീട്ടുകാര്‍ ആശ്രയിക്കുന്ന ജനവാസ കേന്ദ്രത്തിലെ ഈ റോഡ് മാസങ്ങളായി കുണ്ടുംകുഴിയും നിറഞ്ഞ് യാത്ര ദുഷ്ക്കരമായി കിടക്കുകയായിരുന്നു. എന്നാല്‍ റോഡ് നന്നാക്കാനോ, അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം ഉണ്ടാക്കാനോ, ശ്രമദാനത്തിലൂടെ താല്‍ക്കാലികമായി കുഴികള്‍ നികത്താനോ ആരും ശ്രമിക്കാതിരുന്നപ്പോള്‍ ഒരുകൂട്ടം കുട്ടികള്‍ തന്നെ രംഗത്തുവരികയായിരുന്നു.
റോഡ് നന്നാക്കാന്‍ തങ്ങള്‍ വിചാരിച്ചാലും സാധിക്കുമെന്ന് അധികൃതരേയും മുതിര്‍ന്നവരേയും കാട്ടികൊടുക്കുകയായിരുന്നു കുട്ടികള്‍. മണ്ണും, കല്ലും കൊണ്ടിട്ട് റോഡിലെ കുഴികള്‍ കുട്ടികള്‍ നികത്തുകയായിരുന്നു. ശ്രമകരമായ ഈ ജോലി കണ്ട് പലരും കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വലിയ കാര്യമല്ലെന്നും തങ്ങളാലാവുന്ന ചെറിയൊരു സേവനം നാടിന് വേണ്ടി ചെയ്തു എന്നേയുള്ളു എന്ന ഭാവമായിരുന്നു കുട്ടികള്‍ക്ക്. തൂമ്പയും വട്ടിയും ഉപയോഗിച്ച് മണ്ണ് കൊണ്ടുപോയി കുഴിയിലിട്ടും നിരപ്പാക്കിയും കുട്ടികള്‍ നടത്തിയ റോഡ് അറ്റകുറ്റപ്പണി ഏറെ കൗതുകംപകര്ന്നു.
Keywords : Thalangara, Road-damage, Student, Children, Kasaragod, Kerala, Road maintenance by students, Mangalore, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752