city-gold-ad-for-blogger

ഖാസി കേസ്: വിവാദ റിപോര്‍ട്ടിനിടെ ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവെച്ചു

കൊച്ചി: ചെമ്പരിക്ക - മംഗലാപുരം ഖാസിയും പ്രമുഖ മതപണ്ഡിതനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ വാദത്തിനെടുക്കുന്നതിനായി നാലാഴ്ചത്തേക്ക് മാറ്റിവെച്ചു.

ഖാസിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നടത്തിയ ലോക്കല്‍ പോലീസ് അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും തൃപ്തികരമല്ല എന്ന കാരണത്താല്‍ ഖാസി സംയുക്ത സമരസമിതി, കീഴൂര്‍ മുസ്ലിം സംയുക്ത ജമാഅത്ത്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി, ഖാസിയുടെ കുടുംബാഗംങ്ങള്‍ ഉള്‍പെടെ നടത്തിയ നിരവധി പ്രക്ഷോഭങ്ങളുടെയും നിവേദനങ്ങളുടെയും ഭാഗമായിട്ടായിരുന്നു ഖാസി മരണപ്പെട്ട് ഒരുമാസത്തിനകം തന്നെ അന്വേഷണം സര്‍ക്കാര്‍ സി.ബി.ഐ ക്ക് കൈമാറിയത്. ആദ്യഘട്ടത്തില്‍ സി.ബി.ഐ അന്വേഷണം തൃപ്തികരമെന്ന നിലയിലായിരുന്നുവെങ്കിലും പിന്നീട് സി.ബി.ഐ കോടതിയില്‍ സമര്‍പിച്ച റിപോര്‍ട്ട് വിവാദത്തിന് തിരികൊളുത്തിയിരുന്നു.

ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ ലാസറിനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ആരോപണമുയര്‍ന്നു. ഇതേത്തുടര്‍ന്ന് 2011 സെപ്റ്റംബറോടുകൂടി അതുവരെയുള്ള അന്വേഷണ റിപോര്‍ട്ട് സി.ബി.ഐയില്‍ നിന്നും ലഭ്യമാക്കി തരണമെന്നാവശ്യപ്പെട്ട് ഖാസിയുടെ മരുമകന്‍ അഹ്‌മദ് ഷാഫി ദേളി ഹൈക്കോടതിയെ സമീപിക്കുകയും ഇതിലേക്ക് ഖാസി സംയുക്ത സമര സമിതിയും ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയും കക്ഷി ചേരുകയും ചെയ്തിരുന്നു. മേല്‍ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ അതുവരെയുള്ള അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ സമര്‍പിക്കാന്‍ നാലഞ്ചു തവണ കോടതി ആവശ്യപ്പെട്ടെങ്കിലും ഓരോ അവധിക്കും വീണ്ടും വീണ്ടും അവധി ആവശ്യപ്പെട്ട് സി.ബി.ഐ റിപോര്‍ട്ട് നല്‍കുന്നത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

റിപോര്‍ട്ട് ഹാജരാക്കിയില്ലെങ്കില്‍ സി.ബി.ഐയുടെ ചെന്നൈയിലുള്ള റീജ്യണല്‍ ഡയറക്ടറെ ഹൈക്കോടതിയിലേക്ക് വിളിപ്പിക്കേണ്ടി വരുമെന്ന് കോടതി കര്‍ശന താക്കീതു നല്‍കിയ ശേഷമാണ് സി.ബി.ഐ സീല്‍ ചെയ്ത കവറില്‍ റിപോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചത്. പിന്നീട് റിപോര്‍ട്ടിന്റെ പകര്‍പ് പരാതിക്കാര്‍ ആവശ്യപ്പെട്ടങ്കെിലും സി.ബി.ഐ തടസവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഒടുവില്‍ കോടതി നിര്‍ദേശ പ്രകാരം സമര്‍പിച്ച റിപോര്‍ട്ട് കക്ഷികള്‍ക്ക് ലഭിച്ചെങ്കിലും റിപോര്‍ട്ടിലെ ഉള്ളടക്കം അവിശ്വസനീയവും വാസ്തവവിരുദ്ധവുമായിരുന്നു. ഇത് ഖാസിയുടെ മരണത്തെ ആതമഹത്യയാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുയര്‍ന്നു.

ഇതേത്തുടര്‍ന്ന് ഖാസിയുടെ മരുമകന്‍ അഹ്‌മദ് ഷാഫി ദേളിയും, ഖാസി സംയുക്ത സമരസമിതിയും, കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയും ഇതുവരെയുള്ള അന്വേഷണ റിപോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പിക്കുന്നത് തടയണമെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സി.ബി.ഐ യുടെ എസ്.പിക്കു മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് പുന:രന്വേഷണം നടത്തണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. പിന്നീട് പലതവണ കോടതിയില്‍ കേസ് വന്നെങ്കിലും വാദം കേള്‍ക്കാനായി മാറ്റിവെക്കുകയായിരുന്നു.

ഖാസി കേസ്: വിവാദ റിപോര്‍ട്ടിനിടെ ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവെച്ചുഒടുവില്‍ ഖാസിയുടെ മകന്‍ മുഹ്മദ് ഷാഫി ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ വീണ്ടും ഒരു ഹര്‍ജികൂടി ഫയല്‍ ചെയ്തു. എല്ലാ ഹര്‍ജികളിലുമുള്ള വാദങ്ങള്‍ ഒന്നിച്ചു കേള്‍ക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുകയും കോടതി അതു പരിഗണിക്കുന്നതിലേക്കായി നവംബര്‍ ഒന്നിലേക്ക് കേസ് വെക്കുകയും പ്രസ്തുത ദിവസം കേസ് ബെഞ്ചില്‍ വന്നെങ്കിലും വീണ്ടും മാറ്റി വെക്കുകയുമായിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് ഖാസി കേസ് വീണ്ടും ഹൈക്കോടതി നാലാഴ്ചത്തേക്ക് മാറ്റി വെച്ചത്. ഇതിനിടെയാണ ഖാസി ദുരൂഹ മരണം ആത്മഹത്യയാണെന്ന രീതിയില്‍ സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കി കേസ് അവസാനിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന കുത്സിത ശ്രമങ്ങളെ ശക്തമായ പൊതുജന പ്രക്ഷോഭങ്ങളിലൂടെയും നിയമ നടപടികളിലൂടെയും നേരിടുമെന്ന് ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Related News: 
ഖാസിയുടെ മരണം: സി.ബി.ഐയുടെ വിവാദ റിപോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തം


Keywords: Case, Report, High Court, Kasaragod, Chembarika, Mangalore, C.M Abdulla Maulavi, Death, Police, CBI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia