city-gold-ad-for-blogger
Aster MIMS 10/10/2023

പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ജനനായകന്‍ കാസര്‍കോട്ടെത്തി

കാസര്‍കോട്: പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ജനനായകന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാസര്‍കോട്ടെത്തി. യക്ഷഗാനത്തിന്റേയും തെയ്യങ്ങളുടേയും മാപ്പിളപ്പാട്ടിന്റേയും പൂരക്കളിയുടേയും കോട്ടകളുടേയും നാട്ടിലേക്ക്.... പത്തോളം ഭാഷയുടെ സംഗമഭൂമിയായ കാസര്‍കോട്ടെ പാവപ്പെട്ടവന്റെ നീറുന്ന പ്രശ്‌നങ്ങളും പരാതികളും അപേക്ഷകളും പരിഗണിച്ച് അനുയോജ്യമായ തീരുമാനം എടുക്കാനെത്തിയ മുഖ്യമന്ത്രിയെ കാത്ത് ആയിരക്കണക്കിന് ജനങ്ങളാണ് അതിരാവിലെ മുതല്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയത്.

മലയാളം, കന്നട, തുളു, മറാഠി, കൊങ്കിണി, കറ്ഹാഡ, ഉര്‍ദു, ബ്യാരി, തമിഴ് തുടങ്ങി വിവിധ ഭാഷക്കാരുടെ സംഗമഭൂമിയായ കാസര്‍കോട്ടെ ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ നല്‍കിയിരുന്നത്. ചികിത്സ, വീട്, പട്ടയം, ബി.പി.എല്‍ കാര്‍ഡ്, ഭിന്നശേഷിയുള്ളവര്‍ക്കുള്ള സഹായം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം, പോലീസ് സഹായം, വൈദ്യുതി, വെള്ളം, ജോലി, വീട്ട് നമ്പര്‍, ഗതാഗത സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍, റോഡ്, കെട്ടിടം, സഹകരണ സംഘങ്ങള്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് വായ്പ തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ അനുവദിക്കണമെന്നതായിരുന്നു സാധാരണക്കാരുടെ ആവശ്യങ്ങള്‍.

ഹൃദ്രോഗികള്‍, കാന്‍സര്‍ ബാധിതര്‍, കരള്‍ രോഗികള്‍, നട്ടെല്ല് ക്ഷതം മൂലം ശരീരം തളര്‍ന്നവര്‍, ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, വാര്‍ദ്ധക്യ സഹജമായ രോഗം തുടങ്ങി രോഗികളെയും അശരണരെയും ആശ്വസിപ്പിക്കാനും അവരുടെ ചികിത്സയ്ക്കായി പരമാവധി സഹായം ലഭ്യമാക്കാനും മുഖ്യമന്ത്രി ഉത്തരവിറക്കി.

പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ജനനായകന്‍ കാസര്‍കോട്ടെത്തി

ഭാഷകളുടെയും ജാതി-മതങ്ങളുടെയും രാഷ്ട്രീയത്തിന്റേയും അതിര്‍വരമ്പുകള്‍ കടന്ന്, തന്നെ കാണാനെത്തിയ സ്ത്രീകള്‍, കുട്ടികള്‍, പാവപ്പെട്ടവര്‍, വാര്‍ദ്ധക്യം ബാധിച്ചവര്‍, രോഗികള്‍ തുടങ്ങിയ നിരവധി പേരുടെ ജീവിത പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി അവരെ പരമാവധി സഹായിക്കാനുള്ള നടപടിയാണ് സ്വീകരിച്ചത്. നേരത്തേ നടപടി തീര്‍പ്പായ പരാതികള്‍ക്ക് പുറമെ ജനസമ്പര്‍ക്ക പരിപാടിയിലെ വേദിയില്‍ പുതുതായി ലഭിച്ച പരാതികളിലും അപേക്ഷകളിലും മുഖ്യമന്ത്രി നടപടി സ്വീകരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ണ്ണമാവുന്നതോടെ കൂടുതല്‍ പേര്‍ക്ക് സഹായം ലഭിക്കും.

സപ്തഭാഷാസംഗമഭൂമിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരങ്ങളുടെ ജീവിതങ്ങള്‍ക്ക് പരിഹാരമായി. രാവിലെ കൃത്യം ഏഴു മണിക്ക് തന്നെ മുഖ്യമന്ത്രി ജനസമ്പര്‍ക്ക വേദിയായ വിദ്യാനഗര്‍ കാസര്‍കോട് നഗരസഭാ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.  ഒമ്പതുമണിക്ക് പ്രധാന വേദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പരാതികള്‍ തേടിയിരുന്നു. ജില്ലയുടെ ചമുതല വഹിക്കുന്ന കൃഷി  മന്ത്രി കെ പി മോഹനനന്റെ ആമുഖ പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. പതിനായിരക്കണക്കിന് പാവപ്പെട്ടവര്‍ക്ക് പലവിധത്തിലുളള സാന്ത്വനം  നല്‍കുന്നതാണ് ജനസമ്പര്‍ക്ക പരിപാടിയെന്ന് മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. മാനസിക ശാരീരിക വേദനകളുമായി മുഖ്യമന്ത്രിയെ സമീപിക്കുന്നവര്‍ അദ്ദേഹം സംസാരിക്കുമ്പോള്‍ തന്നെ തൃപ്തരാവുകയാണ്.

അവരുടെ പരാതികള്‍ക്ക് പ്രതിവിധി നിര്‍ദ്ദേശിച്ചാണ് മുഖ്യമന്ത്രി മുന്നോട്ടു പോകുന്നത്. ജനങ്ങളുടെ ആഗ്രഹം മുഖ്യമന്ത്രിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ അര്‍ഹരായവര്‍ക്കെല്ലാം ആനുകൂല്യം നല്‍കുമെന്നും കേന്ദ്ര സംസ്ഥാന പദ്ധതികളുടെ ഗുണഫലങ്ങള്‍ അര്‍ഹതയുളളവര്‍ക്ക് ലഭ്യമാക്കാന്‍ ഗ്രാമസഭകളെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും പ്രസംഗത്തില്‍ മുഖ്യമന്ത്രി  പറഞ്ഞു. ഈ പരിപാടി ജനങ്ങളുടെ പരാതി പരിഹാരത്തിനുളള തുടക്കമാണ്. പതിനാലു ജില്ലകളിലേയും ജനസമ്പര്‍ക്ക പരിപാടി പൂര്‍ത്തിയാകുന്നതോടെ  പ്രശ്‌ന പരിപാരം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനുളള യുക്തമായ നിര്‍ദ്ദേശങ്ങള്‍ എല്ലാവര്‍ക്കും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ പോലീസ് വിദ്യാഭ്യാസാ വകുപ്പിന്റെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച  പൊന്‍പുലരി പദ്ധതിക്ക്  പരിശീലന സഹായി  മുഖ്യമന്ത്രി ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണ കുമാറിന് നല്‍കി പ്രകാശനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പൗരാവകാശരേഖ  മുഖ്യമന്ത്രി  കൃഷി  മന്ത്രി കെ പി മോഹനന് നല്‍കി പ്രകാശനം ചെയ്തു.

കാഞ്ഞങ്ങാട് അരയിയിലെ ഏരത്ത് മുണ്ട്യ അമ്പലത്തിന് സമീപം താമസിക്കുന്ന നാരായണിയുടെ പരാതിയാണ് മുഖ്യമന്ത്രി ആദ്യം സ്വീകരിച്ചത്. ബുദ്ധിമന്ദ്യം അനുഭവിക്കുന്ന മക്കള്‍ സൂര്യ (30), സുരേഷ് (35) എന്നിവര്‍ക്ക് 50000 രൂപാ ചികിത്സാ സഹായവും ഒരു പെട്ടിക്കടയും മുഖ്യമന്ത്രി അനുവദിച്ചു. എം എല്‍ എമാരായ പി ബി അബ്ദുള്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, സിഡികോചെര്‍മാനായ സി ടി അഹമ്മദലി, ജനപ്രതിനിധികള്‍ എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അനുഗമിച്ചു.

1500 പോലീസുകാരും 500 ഉദ്യോഗസ്ഥരുമാണ്  ജനസമ്പര്‍ക്ക പരിപാടിയില്‍ വിന്യസിച്ചിരുന്നത്. കാസര്‍കോട് ഗവ.കോളേജ്, കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് 100 എന്‍ സി സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ ആറായിരത്തോളം പേര്‍ക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കി. കടുത്ത ചൂടില്‍ വീര്‍പ്പു മുട്ടുന്നവര്‍ക്ക് ആശ്വാസമായി വിപുലമായ കുടിവെളള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്‍, സര്‍വ്വീസ് സംഘടനകള്‍ എന്നിവര്‍ കുടിവെളളം ലഭ്യമാക്കി.

ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് അനിവദിച്ച അനുവദിച്ച ആനുകൂല്യങ്ങളും ഹോസ്ദുര്‍ഗ്ഗ്, കാസര്‍കോട് താലൂക്ക് കൗണ്ടറുകളില്‍ നിന്ന് വിതരണം ചെയ്തു. ക്ഷണിക്കപ്പെട്ട പരാതിക്കാര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച  ധനസഹായ ആനുകൂല്യങ്ങളും വേദിക്ക സമീപം സജ്ജീകരിച്ച കൗണ്ടറില്‍ നിന്ന് ഉടന്‍ വിതരണം ചെയ്തു. ബി പി എല്‍ കാര്‍ഡും അതുപോലെ വിതരണം ചെയ്തു.മുഖ്യമന്ത്രിയും  ജില്ലയുടെ ചുമതലയുളള കൃഷി മന്ത്രി കെ പി മോഹനനും ഇന്ന് സ്വീകരിക്കുന്ന പരാതികളില്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ പിന്നീട് വിതരണം ചെയ്യും. ഓണ്‍ലൈനായി ലഭിച്ച 6908 അപേക്ഷകളാണ്  തീര്‍പ്പാക്കിയത്. ഇതില്‍ 305 അപേക്ഷകള്‍ക്ക് മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ക്ഷണിച്ചിരുന്നു.  ജില്ലാതല സ്‌ക്രീംനിംഗ് കമ്മിറ്റി പരാതി പരിഹരിച്ച അപേക്ഷകളില്‍ വിവിധ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനും പരാതി പരിഹാര ഉത്തരവുകള്‍ പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ ഏഴു മണി മുതല്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പരാതിക്കാര്‍ മുഖ്യവേദിയിലേക്ക് വന്നു കൊണ്ടിരുന്നു. പരാതികള്‍ക്ക് ഇടം നല്‍കാതെയാണ് എല്ലാവര്‍ക്കും പ്രവേശനം നല്‍കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Oommen Chandy, Kerala, Mass contact programme, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL