city-gold-ad-for-blogger
Aster MIMS 10/10/2023

മകന് കരള്‍ പകുത്തു നല്‍കി ബാപ്പ; സഹായം നല്‍കി മുഖ്യമന്ത്രി

കാസര്‍കോട്: വാര്‍ദ്ധക്യത്തില്‍ തനിക്ക് താങ്ങാവേണ്ട  മകന്‍ കരള്‍ രോഗ ബാധിതനായപ്പോള്‍ തിമിരി ഏച്ചിപ്പൊയിലിലെ ഇബ്രാഹിംകുട്ടി തളര്‍ന്നില്ല. തന്റെ കരള്‍ മകന്‍  അബ്ദുല്‍ സത്താറിന് പകുത്തു നല്‍കി. തളര്‍ന്നു പോവുമായിരുന്ന മകനെ എങ്ങനെയെങ്കിലും ജീവിതത്തിലേക്ക്  കൈപിടിച്ച് കൊണ്ട് വരിക എന്നതു മാത്രമായിരുന്നു ഈ പിതാവിന് മുന്നിലുണ്ടായിരുന്ന ഏക ലക്ഷ്യം.

എന്നാല്‍ കൂലിപ്പണിക്കാരനായ ഇബ്രാഹിംകുട്ടി പതറിപ്പോയത് ഭാരിച്ച  ചികിത്സാ ചെലവുകളുടെ മുന്നിലാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മകന്റെ ശസ്ത്രക്രിയ. സമ്പാദ്യമെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചപ്പോള്‍ ബാക്കിയായത് പത്ത് ലക്ഷം രൂപയുടെ കടബാധ്യത.  ഇരുപത്തിയഞ്ചുകാരനായ അബ്ദുള്‍സത്താറിനെ കൂടാതെ രണ്ട് ആണ്‍ മക്കള്‍ കൂടിയുണ്ട് ഇബ്രാഹിംകുട്ടി-ഫാത്തിമ ദമ്പതികള്‍ക്ക്.

മകന് കരള്‍ പകുത്തു നല്‍കി ബാപ്പ; സഹായം നല്‍കി മുഖ്യമന്ത്രി

ഇതിലൊരാള്‍ മാനസിക വളര്‍ച്ചയില്ലാത്ത ആളാണ്. ഇളയയാള്‍ നാലാംക്ലാസ്സില്‍ പഠിക്കുന്നു. കയറിക്കിടക്കാന്‍ ഒരു വീടുമാത്രമാണ് ഈ കുടുംബത്തിനുളളത്. മകന്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചാല്‍ ദുരിതത്തില്‍ നിന്ന് കരകയറാനാകുമെന്നാണ് ഈ പിതാവിന്റെ പ്രതീക്ഷ. ഈ പ്രതീക്ഷയിലാണ് മുഖ്യമന്ത്രിയുടെ  ജനസമ്പര്‍ക്ക പരിപാടിയിലെത്തിയതും ആശ്വാസമായി മുഖ്യമന്ത്രിയുടെ ഒരു ലക്ഷം സഹായം ലഭിച്ചതും.

ഒപ്പം എ പി എല്‍ കാര്‍ഡ് ബി പി എല്‍ കാര്‍ഡ് ആക്കിമാറ്റാനും പെന്‍ഷന്‍ നല്‍കാനും മുഖ്യമന്ത്രി അതത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ദുരിതക്കടലില്‍ നന്മയുടെ ഇത്തിരിവെട്ടം ലഭിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ്  ഇബ്രാഹിംകുട്ടിയും കുടുംബവും മടങ്ങിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Oommen Chandy, Kerala, Mass contact programme, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL