city-gold-ad-for-blogger
Aster MIMS 10/10/2023

മഅദനി കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് 2ന് മംഗലാപുരത്ത് പിഡിപി ധര്‍ണ

കാസര്‍കോട്: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ഉള്‍പെടെയുള്ള നേതാക്കളെ ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ കള്ളക്കേസില്‍ കുടുക്കിയ നടപടി പിന്‍വലിക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ രണ്ടിന് മംഗലാപുരം കലക്ടറേറ്റിന് മുന്നില്‍ പി.ഡി.പി ധര്‍ണ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിചാരണ തടവുകാരനായ മഅ്ദനിക്ക് സുപ്രീം കോടതി ചികിത്സ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും കര്‍ണാടക സര്‍ക്കാര്‍ മനുഷ്യത്വത്തിന് നിരക്കാത്ത സമീപനമാണ് സ്വീകരിക്കുന്നത്. ബി.ജെ.പി സര്‍ക്കാരിനേക്കാള്‍ ക്രൂരമായ നടപടിയാണ് ഇപ്പോള്‍ ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മഅ്ദനിയുടെ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ നടത്തുന്ന സമരപരിപാടിയുടെ തുടക്കമായാണ് ധര്‍ണ നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട 500 ഓളം പ്രവര്‍ത്തകര്‍ സമാധാന പരമായായിരിക്കും ധര്‍ണ നടത്തുക. യാതൊരു പ്രകോപനവും ഉണ്ടാകില്ല.

മഅദനി കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് 2ന് മംഗലാപുരത്ത് പിഡിപി ധര്‍ണ

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കര്‍ണാടകയിലെ വി.ടി രാജശേഖര ഷെട്ടി ധര്‍ണ ഉദ്ഘാടനം ചെയ്യും. ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ സമ്മേളനവും, കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം പേരുടെ ഒപ്പു ശേഖരിച്ച് രാഷ്ട്രപതിക്ക് സമര്‍പിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി മയിലക്കാട് ഷാ, കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് ബള്ളൂര്‍, ജില്ലാ പ്രസിഡണ്ട് എം.കെ അബ്ബാസ്, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, എം.എം. കെ സിദ്ദീഖ്, മൊയ്തീന്‍ ബാവ തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Mangalore, Pressmeet, PDP, Leaders, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL