city-gold-ad-for-blogger
Aster MIMS 10/10/2023

റിയാലിറ്റി ഷോ- കഥയും ജീവിതവും

പാങ്ങില്‍ ഭാസ്‌കരന്‍

ഥയുടെ പിറവിക്കു ഒരു ജഗത്തിന്റെ ആഴവും പരപ്പും ആത്മഭാവങ്ങളുമുണ്ട്. കഥയില്ലെങ്കിലും ജീവിക്കാം.  പക്ഷെ അത് കഥയില്ലാത്ത ജീവിതം. കഥ ജീവിതത്തിന്റെ വെളിച്ചമാകുന്നത് വെളിപ്പെടുത്തലുകള്‍ കൊണ്ടാണ്. സമൂഹത്തെ ഒറ്റയായും ഒന്നിച്ചും വെളിപ്പെടുത്തുമ്പോള്‍ ആഖ്യായികയാകും. ആഖ്യായികളുടെ പശ്ചാത്തലഭൂമി വിശാലമാണ്. കഥ ഈ ഭൂമികയില്‍ നിന്നു വേറിട്ട് വൈയക്തികമായ ഒരിടത്തില്‍ തനിയേ നില്‍ക്കുന്നു. അതിനു ഒരു നിമിഷത്തിന്റെയോ ഒരു ദിവസത്തിന്റെയോ ഒരു ജീവിതത്തിന്റെയോ ഗതിവിഗതികള്‍ പറയാനുണ്ടാകും-ഉണ്ടാകണം.

വെറും വാക്കിലല്ല കഥയുടെ ശില്പം കൂടിയിരിക്കുന്നത്.  ശില്പചാരുതക്കു ആത്മഭാവം പൂണ്ട വചനങ്ങളാണ് ജീവന്‍ നല്‍കുന്നത്. കാലം കടന്നും കഥാകൃത്ത് ജീവിക്കുന്നതിനു ശില്പത്തിലുള്ള ജീവചൈതന്യമാണ് കാരണം. സമൂര്‍ത്തവും സമഗ്രവുമായ ജീവിതം ഒരേ മൂശയിലല്ല വാര്‍ന്നു വീഴുന്നത്. അതുകൊണ്ട് തന്നെ കഥയും കഥാശില്പവും പ്രതിജനഭിന്നമാണ്. മനുഷ്യകഥാനുഗായികള്‍ എന്ന് കഥാകൃത്തുക്കളെ ഒറ്റവാക്കിലൊതുക്കാമെങ്കിലും ശില്പതലത്തിന്റെ ചേരുവകള്‍ വേറെവേറെയാണ്.

ഇബ്രാഹിം ചെര്‍ക്കളയുടെ റിയാലിറ്റി ഷോ എന്ന കഥാ സമാഹാരത്തിലെ പതിനഞ്ചു കഥകള്‍ വായിച്ചപ്പോഴുണ്ടായ ഹൃദയഭാഷണമാണ് നടേ പറഞ്ഞത്.  കഥയില്ലാത്ത ഒരു വീടില്ല. കഥയില്ലാത്ത മനുഷ്യനും. മനുഷ്യവംശം ഭൂമിയിലുള്ളേടത്തോളം കഥകള്‍ പിറവിയെടുക്കും. അതു മനുഷ്യവംശത്തിന്റെ വരദാനമാണ്. ഇബ്രാഹിം ചെര്‍ക്കളയുടെ പതിനഞ്ചു കഥകളും ജീവിതാവസ്ഥയുടെ മാറിമാറി വരുന്ന ഭാവപ്പകര്‍ച്ചകളുടെ പ്രകാശനമാണ്. പ്രവാസിയും അന്തേവാസിയും അനുഭവിച്ചറിയുന്നത് ഇതള്‍ വിടര്‍ത്തുന്ന ജീവിതത്തിന്റെ ജൈവികത തന്നെ.

ജീവിതത്തിലേക്കു ഇഴചേര്‍ത്ത് ഇടപെടുന്ന നല്ല ഒരു കഥയുണ്ട് ഇതില്‍ - അസ്‌കര്‍ അലിയുടെ കളിപ്പാട്ടം.  ആഗോളീകരണം മനുഷ്യനില്‍ നിന്നു വിളവെടുപ്പുമാത്രം ലക്ഷ്യമിട്ട് തരവും താപ്പും ഉപയോഗിക്കുമ്പോള്‍ നശിക്കുന്നത് മാനവികതയാണ്. ജീവിതകാമനയുമായി വിദേശത്തെത്തുന്ന ഒരു യുവാവ് നേരിടുന്ന ദുരന്തങ്ങളാണ് ഈ കഥയില്‍ നിറയെ. പഴയ സ്‌നേഹിതന്‍ ജബ്ബാറിനു സൗകര്യങ്ങള്‍ ഏറെയായപ്പോള്‍ എല്ലാം മറന്നു. മനുഷ്യനിലെ ജന്തുവാണ് പിന്നെ തലപൊക്കിയത്.

റിയാലിറ്റി ഷോ- കഥയും ജീവിതവും

ജീവിക്കാന്‍ വേണ്ടി സമ്പന്നരുടെ വീട്ടിലെ കുട്ടിയുടെ മുന്നില്‍ കളിപ്പാട്ടമാകേണ്ടിവന്ന ഒരു യുവാവിന്റെ കഥയാണ് അസ്‌കര്‍ അലിയുടെ കളിപ്പാട്ടം. ജീവിച്ചു തീര്‍ക്കുന്ന ഓരോ ജീവിതവും ഒളിഞ്ഞും തെളിഞ്ഞും ഉള്ള കളിപ്പാട്ടം തന്നെയാണ്. എന്നിട്ടും ജീവിതാവസ്ഥ മനുഷ്യര്‍ക്ക് പലഹാരമാണ്. ഏറിയും കുറഞ്ഞും ആ സ്വാദ് പതിനഞ്ചു കഥകള്‍ക്കുമുണ്ട്. കര്‍മ്മ പരമ്പരയുടെ വ്യതിരിക്തത ഇങ്ങനെയൊക്കെയാണ് എന്ന തോന്നലുണ്ടാക്കാന്‍ കഥകള്‍ക്ക് കഴിയും. എങ്കിലും ഈ ജീവിതം എന്തേ ഇങ്ങനെയാകാന്‍? ഉത്തരം കിട്ടാത്ത ചോദ്യം മാത്രം ബാക്കിയാകുന്നു. അതാണ് ജീവിതവും കഥയും.
റിയാലിറ്റി ഷോ- കഥയും ജീവിതവും
Keywords: Book review, Ibrahim Cherkala, Article, Life, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL