city-gold-ad-for-blogger

വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

മംഗലാപുരം: വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 25 ലക്ഷം രൂപ വിലവരുന്ന ഒരു കിലോ സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി കാസര്‍കോട് സ്വദേശിയെ മംഗലാപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ അറസ്റ്റുചെയ്തു. കാസര്‍കോട് സ്വദേശി യൂസുഫ് കൊപ്പള (35) എന്നയാളാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം ദുബൈയില്‍ നിന്നുള്ള ജെറ്റ് എയര്‍വേസില്‍ മംഗലാപുരത്ത് നിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരനായിരുന്നു യൂസുഫ്. തനിക്ക് 23-സി സീറ്റ് വേണമെന്ന് യൂസുഫ് ഏയര്‍പോര്‍ട്ട് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അയാള്‍ക്ക് ലഭിച്ചതാകട്ടെ മറ്റൊരു സീറ്റും. എന്നാല്‍ മംഗലാപുരത്ത് നിന്നും വിമാനത്തില്‍ കയറിയ ഇയാള്‍ 23-സി സീറ്റില്‍ തന്നെ ഇരിപ്പുറപ്പിച്ചു. ഇതില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍ദുബൈയില്‍ നിന്ന് മംഗലാപുരം എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ മറ്റൊരു യാത്രക്കാരനാണ് സീറ്റിനടിയില്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ചുവെച്ചിരുന്നതെന്നാണ് സംശയം. ഇത് കൈക്കലാക്കി മുംബൈയിലേക്ക് കടത്തുകയായിരുന്നു യൂസുഫിന്റെ ലക്ഷ്യം. സംഭവത്തെകുറിച്ച് കസ്റ്റംസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read:
ഗണേഷ് കുമാര്‍ എം.എല്‍.എ. രാജിക്കത്ത് നല്‍കി

SUMMARY: The officials of the customs department arrested a passenger at Mangalore International Airport on Monday October 7 for trying to smuggle 1 kg of gold. The arrested is identified as Yusuf Koppala (35) from Kasargod. The value of the seized gold is estimated to be Rs 25 lac. It is said that Yusuf demanded '23 C' seat in the Jet Airways flight.

Keywords:  Mangalore, Gold, Airport, Arrest, Seized, Kasaragod, Dubai, Jet Airways, Smuggle, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia