city-gold-ad-for-blogger
Aster MIMS 10/10/2023

മത്സ്യബന്ധനത്തിനിടെ തോണിയില്‍ നിന്നും തെറിച്ചുവീണ് തൊഴിലാളി മരിച്ചു

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ തോണിയില്‍ നിന്നും തെറിച്ചുവീണ് തൊഴിലാളി മരിച്ചു. നെല്ലിക്കുന്ന് കസബ കടപ്പുറത്തെ പരേതനായ ശേഖരന്‍-നാരായണി ദമ്പതികളുടെ മകന്‍ രഘുനാഥന്‍ (50) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. 'മൂന്നാംമുറ വലക്കാര്‍' എന്ന പേരില്‍ അറിയപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ നാല് തോണികളിലായാണ് മത്സ്യബന്ധനത്തിന് പോയത്. ഒരു തോണിയില്‍ 15 പേരടങ്ങുന്ന 60 തൊഴിലാളികളാണ് ഒരുമിച്ച് മത്സ്യബന്ധനം നടത്തിവന്നത്. കരയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ വലയെറിഞ്ഞ് മത്സ്യം പിടിക്കുമ്പോള്‍ തോണിയില്‍ നിന്നും തെറിച്ച് പടിയിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.

മത്സ്യബന്ധനത്തിനിടെ തോണിയില്‍ നിന്നും തെറിച്ചുവീണ് തൊഴിലാളി മരിച്ചുഉടന്‍ തന്നെ മത്സ്യബന്ധനം അവസാനിപ്പിച്ച് അബോധാവസ്ഥയിലായ രഘുനാഥനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അരമണിക്കൂര്‍ മുമ്പേ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഭാര്യ: മീനാക്ഷി. മക്കള്‍: രതീശന്‍ (മത്സ്യത്തൊഴിലാളി), രജിത, രജി. ശിവദാസന്‍ ഏക സഹോദരനാണ്. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവ് ജി. നാരായണന്‍ രഘുനാഥന്റെ മരണത്തില്‍ അനുശോചിച്ചു.

Also Read:
രഞ്ജിനിക്ക് ജഗതിയോടുള്ള രോഷം ഇപ്പോഴും മാറിയില്ല


Keywords: Kasaragod, fisher-workers, Obituary, Nellikunnu, hospital, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL