ജില്ലാ ജഡ്ജിയുടെ പരാതിയിലെടുത്ത കേസില്‍ 11 വര്‍ഷത്തിന് ശേഷം പ്രതി വെട്ടംസിബി അറസ്റ്റില്‍
Oct 2, 2013, 23:00 IST
കാസര്‍കോട്: കാസര്‍കോട് ജില്ലാ ജഡ്ജിയായിരുന്ന, ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജി സതീശ ചന്ദ്രന്‍ നിര്‍ദേശിച്ച പ്രകാരം, ആള്‍മാറാട്ടം നടത്തി പ്രതിയെ ജാമ്യത്തിലെടുത്ത കേസില്‍ 11 വര്‍ഷത്തിന് ശേഷം പ്രതി പയ്യന്നൂരില്‍ പിടിയിലായി. ചിറ്റാരിക്കാല്‍ പാലാവയല്‍ സ്വദേശിയും വെട്ടം ചിറ്റ്‌സ് സ്ഥാപന ഉടമയുമായിരുന്ന വെട്ടം സിബി (49) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുമ്പളയില്‍ രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആരിക്കാടിയിലെ അബ്ദുല്‍ ഖാദര്‍ (34) എന്നയാളെ ആള്‍മാറാട്ടം നടത്തി ജാമ്യത്തിലെടുത്ത കേസിലാണ് വെട്ടം സിബിയെ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ സി.ഐ റഹീമാണ് സിബിയെ ബുധനാഴ്ച വൈകിട്ട് പയ്യന്നൂര്‍ ടൗണില്‍ വെച്ച് പിടികൂടി കേസ് അന്വേഷിക്കുന്ന കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന് കൈമാറിയത്.
കുമ്പള ഇരട്ട കൊലക്കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ പ്രതി ഹാജരാകാത്തതിനെ തുടര്‍ന്ന് ജാമ്യക്കാര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. പുളിങ്ങോം സ്വദേശികളായ ഗോപിനാഥ്, റെജി എന്നിവരുടെ പേരിലുള്ള നികുതി റെസീറ്റ് ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയാണ് സിബി അബ്ദുല്‍ ഖാദറിനെ ജാമ്യത്തിലെടുത്തത്. ഇതേതുടര്‍ന്ന് ജില്ലാ ജഡ്ജി കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഇത്തരത്തില്‍ ഒരാള്‍ക്ക് ഇവര്‍ ജാമ്യം നിന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇരട്ട കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ അബ്ദുല്‍ ഖാദര്‍ വെട്ടം സിബിയുടെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സിബിയുടെ വാഹനത്തിന്റെ ഡ്രൈവറായും ഇരട്ട കൊലക്കേസ് പ്രതിയായ അബ്ദുല്‍ ഖാദര്‍ പ്രവര്‍ത്തിച്ചിരുന്നു.
അതിനിടെ വെട്ടം സിബിയുടെ ബദ്ധവൈരിയായ പാലവയലിലെ ഓലിക്കല്‍ സണ്ണി എന്നയാളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ 2012 ല്‍ വെട്ടം സിബിയെയും അബ്ദുല്‍ ഖാദറിനെയും അടക്കമുള്ള പ്രതികളെ ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് കോടതി എട്ടേകാല്‍ വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങി.
വെട്ടം സിബി ഇടപെട്ടാണ് കുമ്പള ഇരട്ട കൊലക്കേസിലെ പ്രതിയായ അബ്ദുല്‍ ഖാദറിനെ ആള്‍മാറാട്ടത്തിലൂടെ ജാമ്യത്തിലിറക്കിയതെന്ന് വ്യക്തമായതോടെ പോലീസ് സിബിയെ കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയില്‍ വെള്ളിക്കുണ്ടിലെ ഒരു കേസിന്റെ രഹസ്യ സ്വഭാവമുള്ള രേഖങ്ങള്‍ വെട്ടം സിബിക്ക് കൈമാറിയെന്ന ആരോപണത്തിന്റെ പേരില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായിരുന്ന മാത്യു എക്‌സല്ലിനെ അന്വേഷണ വിധേയമായി ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗൗരവമേറിയ ഈ നടപടിയില്‍ മാത്യു എക്‌സല്ലിനെതിരെ വകുപ്പുതല അന്വേഷണവും നടന്നു വരികയാണ്.
ഇതിനിടയിലാണ് കുമ്പള ഇരട്ട കൊലക്കേസില്‍ ആള്‍മാറാട്ടം നടത്തി പ്രതിയെ ജാമ്യത്തിലിറക്കിയ സംഭവവുമായി ബന്ധപ്പെട്ട് വെട്ടം സിബി ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. സിബിയോടൊപ്പം നേരത്തെ ഇരട്ട കൊലക്കേസ് പ്രതിയായ അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരുമിച്ച് തടവില്‍ കഴിഞ്ഞിരുന്നു. ഇവിടെ വെച്ചുള്ള പരിചയവും തുടര്‍ന്നുണ്ടായ സൗഹൃദവുമാണ് അബ്ദുല്‍ ഖാദറിനെ ആള്‍മാറാട്ടം നടത്തി ജാമ്യത്തിലിറക്കാന്‍ വെട്ടം സിബിയെ പ്രേരിപ്പിച്ചത്.
നൂറുകണക്കിനാളുകളെ വെട്ടം ചിട്ടി കമ്പനി നടത്തി കോടികള്‍ തട്ടിയ കേസിലടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി കൂടിയാണ് ഇപ്പോള്‍ അറസ്റ്റിലായ വെട്ടം സിബി.
Keywords : Complaint, Accuse, Arrest, Court, Bail, Police, Kasaragod, Kerala, Vettam Sibi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: