city-gold-ad-for-blogger
Aster MIMS 10/10/2023

ആയുധങ്ങളുമായെത്തിയ കവര്‍ചാസംഘം പോലീസിനെവെട്ടിച്ച് കാറുപേക്ഷിച്ച് കടന്നു

കുമ്പള: വാള്‍ ഉള്‍പെടെയുള്ള ആയുധങ്ങളുമായെത്തിയ അഞ്ചംഗ കവര്‍ചാ സംഘം പോലീസിനെ വെട്ടിച്ച് കാറുപേക്ഷിച്ച് കടന്നു. കാറില്‍ നിന്നും മൂന്ന് വടിവാള്‍, ഒരു ഇരുമ്പ് ദണ്ഡ്, ആക്‌സോ ബ്ലേഡ്, കയ്യുറകള്‍, ഒരു കട്ടപ്പാര, മൂന്ന് സ്റ്റീല്‍ റാഡുകള്‍, രണ്ട് റോള്‍ സ്റ്റിക്കര്‍, സ്‌ക്രൂഡ്രൈവര്‍, സ്റ്റീല്‍ ലിവര്‍ തുടങ്ങിയവ കണ്ടെടുത്തു.

ശനിയാഴ്ച പുലര്‍ചെ 1.30 മണിയോടെ കുമ്പള ദേശീയ പാതയില്‍വെച്ച് ഹൈവേ പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കവര്‍ചാ സംഘം തന്ത്രപൂര്‍വം രക്ഷപ്പെട്ടത്. എസ്.ഐ. വിജയകരിയപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് കൈക്കാണിച്ചപ്പോള്‍ നിര്‍ത്തിയ കറുത്ത സ്‌കോര്‍പിയോ കാറില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങി പോലീസ് ജീപ്പിന് സമീപം എത്തുകയും വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അതെടുക്കാനെന്ന വ്യാജേന സ്‌കോര്‍പിയോയ്ക്കടുത്തെത്തിയ ഡ്രൈവറും സ്‌കോര്‍പിയോയില്‍ ഉണ്ടായിരുന്ന മറ്റു നാലുപേരും ഇറങ്ങി ഓടുകയായിരുന്നു.

പോലീസ് പിന്തുടര്‍ന്നെങ്കിലും സംഘം ഇരുളില്‍ മറഞ്ഞു. പിടികൂടിയ സ്‌കോര്‍പിയോ കാര്‍ കാര്‍ണാടക സൂറത്ത് കല്ലില്‍നിന്നും വെള്ളിയാഴ്ച കവര്‍ചചെയ്തതാണെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. എവിടേയ്ക്കാണ് കവര്‍ചാ സംഘം പോകാന്‍ പദ്ധതിയിട്ടതെന്ന് വ്യക്തമായിട്ടില്ല. രക്ഷപ്പെട്ടവരെല്ലാം 30നും 20നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് സൂചന. രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മലയാളികള്‍ തന്നെയാണ് കാറിലുണ്ടായിരുന്നതെന്നാണ് സൂചന.

ആയുധങ്ങളുമായെത്തിയ കവര്‍ചാസംഘം പോലീസിനെവെട്ടിച്ച് കാറുപേക്ഷിച്ച് കടന്നു

ആയുധങ്ങളുമായെത്തിയ കവര്‍ചാസംഘം പോലീസിനെവെട്ടിച്ച് കാറുപേക്ഷിച്ച് കടന്നു

Also read:
മദ്യപാനിയായ മകന്റെ അടിയേറ്റ് മാതാവ് മരിച്ചു

Keywords:  Kumbala, Scorpio, Car, Weapons, Robbery, Kasaragod, Kerala, Police, Robbery gang escaped, RTO, Checking, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL