പരിക്കേറ്റ കുട്ടിയേയും കൊണ്ട് ആശുപത്രിയിലെത്തിയ പിതാവിനെ സെക്യൂരിറ്റി തള്ളിയിട്ടു
Sep 2, 2013, 18:41 IST
കാസര്‍കോട്: വീണ് പരിക്കേറ്റ മകളേയും കൊണ്ട് ആശുപത്രിയിലെത്തിയ പിതാവിനെ സെക്യൂരിറ്റി ജീവനക്കാരന് തള്ളിയിട്ടതായി പരാതി. ഇതു സംബന്ധിച്ച് കുട്ടിയുടെ പിതാവായ നെല്ലിക്കുന്ന് എന്‍.എ.ഇഖ്ബാല്‍ ടൗണ്‍ പോലീസില്‍ പരാതി നല്കി.
ഞായറാഴ്ച രാത്രി 10 മണിയോടെ നുള്ളിപ്പാടി സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ബൈക്കിലാണ് ഇഖ്ബാല്‍ ഭാര്യയോടൊപ്പം കുട്ടിയേയും കൊണ്ട് ആശുപത്രിയിലെത്തിയത്.
ബൈക്ക് പാര്‍ക്ക് ചെയ്തതിനുശേഷം കുട്ടിയെ ഡോക്ടറെ കാണിച്ച് തിരിച്ചുവന്നപ്പോള്‍ നോ പാര്‍ക്കിംഗില്‍ ബൈക്ക് വെച്ചതിന് സെക്യൂരിറ്റി ജീവനക്കാര്‍ ശകാരിക്കുകയായിരുന്നു. ഒടുവില്‍ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞപ്പോള്‍ തള്ളി താഴെയിടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
Keywords: Kasaragod, Hospital, Assault, father, Nellikunnu, Kerala, Doctor, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.