city-gold-ad-for-blogger
Aster MIMS 10/10/2023

പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ കാസര്‍കോട് സംയുക്ത ഖാസി

കാസര്‍കോട്: കാസര്‍കോട് ഖാസിയായി പ്രൊഫസര്‍ കെ.ആലിക്കുട്ടി
മുസ്ലിയാരെ സംയുക്ത ജമാഅത്ത് യോഗം പ്രഖ്യാപിച്ചു. മാലിക്ദീനാറില്‍ ചേര്‍ന്ന കാസര്‍കോട് സംയുക്തജമാഅത്ത് പ്രവര്‍ത്തക സമിതിയോഗമാണ് ആലിക്കുട്ടി മുസ്ലിയാരെ ഖാസിയായി തിരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്.

ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി, പേര്‍സനല്‍ ലോ ബോര്‍ഡ് അംഗം, മുസ്‌ലിം റാബിത്തുന്‍ ആലിമുല്‍ ആലം അംഗം, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

ജാമിയ നൂരിയ അറബിയയില്‍ നിന്നാണ് പഠനം പൂര്‍ത്തീയാക്കിയത്. പഠന കാലത്തു തന്നെ 1965-ല്‍ മുതല്‍ തിരൂര്‍കാട് സുന്നി ജമാഅത്ത് പള്ളി ഖാസിയായിരുന്നു. മൂസ ഹാജിയുടെയും ഇയ്യാത്തു കുട്ടിയുടെയും മകനാണ്. നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. സുന്നി അഫ്കാര്‍, മുഅല്ലിം, ഡാറ്റ ഇയര്‍ ബുക്ക്, അല്‍ നൂര്‍ മാസികകളുടെ ചീഫ് എഡിറ്ററാണ്. പുണ്യഭൂമിയിലേക്ക് എന്ന പേരില്‍ ഹജ്ജിനെക്കുറിച്ച് മൂന്ന് പുസ്തകങ്ങള്‍ രചിട്ടുണ്ട്. മുസ്‌ലിം ലോകം എന്ന പുസ്‌കതത്തിന്റെ മൂന്ന് വാള്യങ്ങള്‍, ദിക്‌റുകള്‍, ഇസ്‌ലാമിക മുന്നേറ്റം ആഗോളതലത്തില്‍, ഫലസ്തീന്‍ ജൂതര്‍ക്ക് എന്ത് അവകാശം എന്നിവ പ്രധാനകൃതികളാണ്. ഇംഗ്ലീഷ്, അറബി മലയാളം ഡിക്ഷ്ണറിയും രചിട്ടുണ്ട്.

72 പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ലയുടെ ഖാസി പ്രഖ്യാപനം അംഗങ്ങള്‍ തക്ബീര്‍ ധ്വനികളോടെ പാസാക്കി. അന്തരിച്ച ഖാസി ടി.കെ.എം.ബാവ മുസ്ലിയാരുടെ ഒഴിവിലേക്കാണ് പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാരെ ഖാസിയാക്കിയത്.

പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ കാസര്‍കോട് സംയുക്ത ഖാസിസ്ഥാനാരോഹണ ചടങ്ങുകള്‍ ബലിപെരുന്നാളിന് ശേഷം നടക്കും. ടി.കെ.എം.ബാവ മുസ്ലിയാരുടെ മഗ്ഫിറത്തിനായി യോഗത്തില്‍ അബ്ദുല്‍ മജീദ് ബാഖവിയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു. എന്‍.എ.അബൂബക്കര്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ., മഹ്മൂദ് ഹാജി, കെ.എസ്.മുഹമ്മദ് കുഞ്ഞി ഹാജി, സഫ അബ്ദുര്‍ റഹ്മാന്‍, എ.അബ്ദുര്‍ റഹ്മാന്‍, സുലൈമാന്‍ ഹാജി ബാങ്കോട് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ.അബ്ദുല്ലയുടെ അസാന്നിധ്യത്തില്‍ സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

Related News: 
പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയാകും

Keywords:  Alikutty Musliyar to be Qasi of Kasaragod, Cherkalam Abdulla, kasaragod, Kerala, Malik deenar, K.Aalikutty-Musliyar, Meet, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL