ഹോട്ടല്‍ ഉടമ സഞ്ചരിച്ച കാറിനു നേരെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു
Aug 3, 2013, 11:27 IST
മംഗലാപുരം: ഹോട്ടല്‍ ഉടമ സഞ്ചരിക്കുകയായിരുന്ന സ്കോര്‍പിയോ വാഹനത്തിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിര്‍ത്തു. മംഗലാപുരം ടൗണിലെ ടോം ആന്റ് ചില്ലി റസ്റ്റേറന്റ് ഉടമയും വ്യവസായിയുമായ വിജയേന്ദ്ര ഭട്ട് സഞ്ചരിക്കുകയായിരുന്ന കെ.എ 14 എന്‍ 11 നമ്പര്‍ സ്കോര്‍പിയോയ്ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
വെള്ളിയാഴ്ച വൈകുന്നേരം മണ്ണഗുഡ്ഡ-ബല്ലാള്ബാഗ് റോഡിലാണ് സംഭവം. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ ഹീറോ ഹോണ്ട ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സ്കോര്‍പിയോയുടെ ഡ്രൈവറുടെ സീറ്റിന്റെ ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. വിജയേന്ദ്ര ഭട്ട് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ റോഡില്‍ വീണെങ്കിലും പിടഞ്ഞെഴുന്നേറ്റ് പിന്നെയും ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
അക്രമികളെ തിരിച്ചറിയാനായിട്ടില്ല. അക്രമത്തിനു ശേഷം പരിഭ്രാന്തനായ വിജയേന്ദ്ര കാറുപേക്ഷിച്ച് ഹോട്ടലിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഹോട്ടല്‍ അടച്ചിടുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് വിജയേന്ദ്രയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. വിക്കി ഷെട്ടിക്ക് വേണ്ടി ഹഫ്ത ആവശ്യപ്പെട്ടായിരുന്നു ഫോണ്‍ വിളിച്ചിരുന്നത്. വെടിവെപ്പ് വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
ബുള്ളറ്റും തകര്‍ന്ന കാറിന്റെ ഗ്ലാസുകളും അവര്‍ സ്ഥലത്തു നിന്നും ശേഖരിച്ചു. ഡി.സി.പി ധര്മയ്യ ഉള്‍പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പി.വി.എസ് ജംഗ്ഷനിലെ സുധീന്ദ്ര മില്‍സ് ഉടമ കൂടിയാണ് വിജയേന്ദ്ര. ബാര്ക്കേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെടിവെപ്പില്‍ തകര്‍ന്ന സ്കോര്‍പിയോ പോലീസ് കസ്റ്റഡിയിലെടുത്തു.
Also Read: മലേഷ്യയില്‍ ബോട്ട് മുങ്ങി 40 പേരെ കാണാതായി
Keywords: Car, Bike, Vehicle, Hotel, Police, Phone-call, Case, Mangalore, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.