city-gold-ad-for-blogger
Aster MIMS 10/10/2023

കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് കടത്തിയ 198 ചാക്ക് ഗോതമ്പ് പിടികൂടി

കാസര്‍കോട്: കോഴിക്കോട്ടെ എസ്.കെ.ജി. എന്റര്‍ പ്രൈസസിന്റെ ബില്ലില്‍ മംഗലാപുരത്തെ മില്ലിലേക്ക് അനധികൃതമായി കടത്തിയ 198 ചാക്ക് ഗോതമ്പ് വിദ്യാനഗര്‍ പോലിസ് പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെ ബി.സി.റോഡ് ജങ്ഷനില്‍വെച്ചാണ് വാഹന പരിശോധന നടത്തുന്നതിനടയില്‍ കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള ചരക്ക് ലോറി പിടികൂടിയത്.

ലോറിയിലുണ്ടായിരുന്ന ഗോതമ്പ് കസ്റ്റഡിയിലെടുത്ത് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് കൈമാറി. ലോറി ഡ്രൈവര്‍ നീലേശ്വരം സ്വദേശി സെബാസ്റ്റിയനെ പോലീസ് ചോദ്യംചെയ്തുവരുന്നു. കോഴിക്കോട്ടെ ഗോഡൗണില്‍ നിന്ന് മംഗലാപുരത്തെ മില്ലിലേക്ക് കൊണ്ടുപോകുന്നതായി കാണിക്കുന്ന ബില്ലാണ് ഡ്രൈവര്‍ നല്‍കിയത്. മില്ലില്‍ നിന്നും മറ്റൊരു മില്ലിലേക്ക് ഗോതമ്പ് കൊണ്ടുപോകുന്നത് സംശയത്തിന് ഇടയാക്കുകയും ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റു രേഖകളൊന്നും ലോറിയില്‍ ഉണ്ടായിരുന്നില്ല.
കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് കടത്തിയ 198 ചാക്ക് ഗോതമ്പ് പിടികൂടി

കാസര്‍കോട് സി.ഐ. സി.കെ. സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരമാണ് വിദ്യാനഗര്‍ എസ്.ഐ. പി. സുഭാഷ്, സിവില്‍ പോലീസ് ഓഫീസര്‍ വിനയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗോതമ്പ്കടത്തിയ ലോറി കസ്റ്റഡിയിലെടുത്തത്. സംഭവത്തെകുറിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ കളക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കി.

Also read:
ശിഖര്‍ ധവാന്‍ ആയിഷയെ സ്വന്തമാക്കിയത് ഫേസ്ബുക്ക് പ്രണയത്തിലൂടെ
Keywords:  Wheat Lorry, Kasaragod, Lorry, Kerala, Police, Driver, Police Checking, Arrest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL