city-gold-ad-for-blogger
Aster MIMS 10/10/2023

അവസാന വെള്ളിയില്‍ പള്ളികള്‍ വിശ്വാസികളാല്‍ നിറഞ്ഞു

കാസര്‍കോട്: റംസാനിലെ അവസാന വെള്ളിയില്‍ പള്ളികള്‍ വിശ്വാസികളാല്‍ നിറഞ്ഞു കവിഞ്ഞു. പ്രാര്‍ത്ഥനാനിരതവും വികാര നിര്‍ഭരവുമായ അന്തരീക്ഷത്തിലാണ് വിശ്വാസികള്‍ അവസാന വെള്ളിയാഴ്ചയെ യാത്രയാക്കിയത്. വികാര നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഖത്വീബുമാര്‍ റംസാന്‍ വിടവാങ്ങുന്നതിന്റെ സന്ദേശം നല്‍കി.

പാപമോചനവും നരകമോചനവും പ്രതീക്ഷിക്കുന്ന അവസാന പത്തില്‍ വിശ്വാസികള്‍ സര്‍വ്വശക്തനു മുന്നില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി കണ്ണീര്‍ പൊഴിക്കുന്ന ദൃശ്യങ്ങളായിരുന്നു പല പള്ളികളിലും. വിശ്വാസികളെകൊണ്ട് പള്ളികള്‍ നിറഞ്ഞതിനാല്‍ പുറത്താണ് പലരും ജുമുഅ നിസ്‌ക്കാരം നിര്‍വഹിച്ചത്.

തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ്, നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ്, തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ്, പഴയ ബസ് സ്റ്റാന്‍ഡ് മുബാറക് മസ്ജിദ്, ടൗണ്‍ സുന്നി സെന്റര്‍ മസ്ജിദ്, മസ്ജിദ് ഹസനത്തുല്‍ ജാരിയ (കണ്ണാടി പള്ളി), സലഫി സെന്റര്‍ മസ്ജിദ്‌, നുള്ളിപ്പാടി ജുമാ മസ്ജിദ്, സഅദിയ സെന്റര്‍ മസ്ജിദ്, വിദ്യാനഗര്‍ ജുമാ മസ്ജിദ്, ചെര്‍ക്കള ജുമാ മസ്ജിദ്, അടുക്കത്ത്ബയല്‍ ജുമാ മസ്ജിദ്, കുമ്പള ജുമാ മസ്ജിദ്‌, മേല്‍പറമ്പ് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ്, കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ്, എരിയാല്‍ ജുമാ മസ്ജിദ് തുടങ്ങിയ പള്ളികളിലെല്ലാം വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

നിസ്‌ക്കാരശേഷവും വിശ്വാസികള്‍ പള്ളികളില്‍ തങ്ങി. റമസാന്‍ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്നതിനാല്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനാ സംഗമങ്ങളും നടന്നുവരികയാണ്. രാത്രി നിസ്‌ക്കാരശേഷം നേരം പുലരുവോളം വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി. പ്രാര്‍ത്ഥനയ്ക്ക് പെട്ടന്ന് ഉത്തരം ലഭിക്കുന്ന റംസാനില്‍ മണ്‍മറഞ്ഞുപോയവരുടെ മഖ്ബറ സന്ദര്‍ശനവും പരലോക നന്മയ്ക്കായുള്ള പ്രാര്‍ത്ഥനകളും സജീവമായി നടന്നുവരികയാണ്.

അവസാന വെള്ളിയില്‍ പള്ളികള്‍ വിശ്വാസികളാല്‍ നിറഞ്ഞു

അവസാന വെള്ളിയില്‍ പള്ളികള്‍ വിശ്വാസികളാല്‍ നിറഞ്ഞു

അവസാന വെള്ളിയില്‍ പള്ളികള്‍ വിശ്വാസികളാല്‍ നിറഞ്ഞു

അവസാന വെള്ളിയില്‍ പള്ളികള്‍ വിശ്വാസികളാല്‍ നിറഞ്ഞു

അവസാന വെള്ളിയില്‍ പള്ളികള്‍ വിശ്വാസികളാല്‍ നിറഞ്ഞു

അവസാന വെള്ളിയില്‍ പള്ളികള്‍ വിശ്വാസികളാല്‍ നിറഞ്ഞു

അവസാന വെള്ളിയില്‍ പള്ളികള്‍ വിശ്വാസികളാല്‍ നിറഞ്ഞു

Also read:
ഹോട്ടല്‍ ഉടമ സഞ്ചരിച്ച കാറിനു നേരെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു

Photos: Niyas Chemnad and Zubair Pallickal

Keywords:  Kasaragod, Masjid, Kerala, Prayer meet, Last Friday, Ramazan, Ramalan, Malik Deenar Juma Masjid, Nellikunnu Muhiyudeen Juma Masjid, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL