Join Whatsapp Group. Join now!
Aster MIMS 10/10/2023

ജയില്‍ ചാട്ടം: തെക്കന്‍രാജനെ കാസര്‍കോട്ടെത്തിച്ചു

കാസര്‍കോട് സബ് ജയിലില്‍ വാര്‍ഡനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതി തെക്കന്‍രാജനെ (62) കാസര്‍കോട്ടെത്തിച്ചു. ഇടുക്കി പീരുമേട് Thekkan Rajan, Police, Arrest, Sub-jail, Wife, Karadukka, Kerala
കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ വാര്‍ഡനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതി തെക്കന്‍രാജനെ (62) കാസര്‍കോട്ടെത്തിച്ചു. ഇടുക്കി പീരുമേട് സ്വദേശിയും കാസര്‍കോട് കര്‍മ്മന്തോടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ രാജന്‍ എന്ന തെക്കന്‍രാജനെയാണ് വെള്ളിയാഴ്ച രാവിലെ ആദൂര്‍ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ്, സന്തോഷ് എന്നിവര്‍ ചേര്‍ന്ന് തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ നിന്നും കാസര്‍കോട്ടെത്തിച്ചത്.

Thekkan Rajan, Police, Arrest, Sub-jail, Wife, Karadukka, Keralaപ്രതിയെ ചോദ്യം ചെയ്ത് തെളിവെടുത്തശേഷം കോടതിയില്‍ ഹാജരാക്കും. 2012 നവംബര്‍ 30 നാണ് ഇരട്ടക്കൊലക്കേസ് പ്രതി ഉള്‍പെടെ മറ്റു മൂന്നുപേര്‍ക്കൊപ്പം തെക്കന്‍ രാജന്‍ വാര്‍ഡനെ ആക്രമിച്ച് സബ് ജയില്‍ ചാടി രക്ഷപ്പെട്ടത്. ഈ കേസില്‍ ഉള്‍പെട്ട മറ്റു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തെക്കന്‍ രാജന്‍ മംഗലാപുരത്തും ഗോവയിലും കറങ്ങി നടന്നശേഷമാണ് നാഗര്‍കോവിലെത്തിയത്.

നാഗര്‍കോവിലെ ഭൂതപ്പാണ്ടി പോലീസ് പരിധിയിലുള്ള ഒരു എസ്റ്റേറ്റില്‍ രാജന്‍ ഉള്ളതായുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ വളരെസാഹസികമായാണ് രാജനെ കീഴടക്കിയത്.

Related News:
തെക്കന്‍ രാജനെ പോലീസ് കുടുക്കിയത് ഭാര്യയുടെ സഹായത്തോടെ

Also read:
മലയാളി ഹൗസ് പിരിയുന്നു; സിന്ധു ജോയിയുടെ റോള്‍ ഇനി സി.പി.എം. വനിതാ സംഘടനയില്‍

Keywords: Thekkan Rajan, Police, Arrest, Sub-jail, Wife, Karadukka, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment