Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ്.ഐമാരുള്‍പെടെ 120 ഓളം പോലീസുകാര്‍ക്കെതിരെ രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട്

ജില്ലയില്‍ ഭരണാനുകൂലികളായ നിരവധി എസ്.ഐമാരും പോലീസുകാരും ഉള്‍പെടെ 120 ഓളം പേരെ രഹസ്യാന്വേഷണ വിഭാഗം തിരഞ്ഞുപിടിച്ച് Kasaragod, Police, Kerala, UDF, Black List, 120 police officers black list, Intelligence, Malayalam News
കാസര്‍കോട്: ജില്ലയില്‍ ഭരണാനുകൂലികളായ നിരവധി എസ്.ഐമാരും പോലീസുകാരും ഉള്‍പെടെ 120 ഓളം പേരെ രഹസ്യാന്വേഷണ വിഭാഗം തിരഞ്ഞുപിടിച്ച് ഉന്നതങ്ങളില്‍ അവര്‍ക്കെതിരായി റിപോര്‍ട്ട് നല്‍കിയതായുള്ള സൂചന പുറത്തുവന്നു.

യു.ഡി.എഫ്. ആഭിമുഖ്യമുള്ള ജില്ലയിലെ പോലീസുകാര്‍ക്കെതിരെ ആഭ്യന്തരവകുപ്പിലെ ഉന്നതകേന്ദ്രങ്ങളിലേക്ക്  അനാവശ്യ റിപ്പോര്‍ട്ടുകള്‍ എത്തിക്കൊണ്ടിരിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ഇത്തരമൊരു സൂചന പുറത്തുവന്നിരിക്കുന്നത്.

Kasaragod, Police, Kerala, UDF, Black List, 120 police officers black list, Intelligence, Malayalam Newsജില്ലയിലെ പോലീസ് തലപ്പത്ത് എല്‍.ഡി.എഫ്. ആഭിമുഖ്യമുള്ളവരും സംസ്ഥാന ഭരണത്തിന്റെ പ്രതിഛായഇല്ലാതാക്കുന്നവരുമായ പോലീസുദ്യോഗസ്ഥരെ അടിയന്തരമായും സ്ഥലംമാറ്റണമെന്ന് യു.ഡി.എഫ്. ജില്ലാതല ഉന്നത പ്രതിനിധി സംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തലസ്ഥാനത്തെത്തി നിവേദനം നല്‍കിയിരുന്നു.

യു.ഡി.എഫ്. അനുഭാവമുള്ള പോലീസുകാരെ രഹസ്യറിപോര്‍ട്ടുകള്‍ നല്‍കി ഭാവിയില്‍ കരിമ്പട്ടികയില്‍പെടുത്തുന്ന ചില പോലീസുദ്യോഗസ്ഥരെക്കുറിച്ച് വ്യക്തമായ വിവരങ്ങളും ആഭ്യന്തര മന്ത്രിക്ക് നല്‍കിയിരുന്നു.

ഇതിനിടയിലാണ് കടുത്ത ശിക്ഷാ നടപടികളിലേക്ക് പോലും കാര്യങ്ങള്‍ വഴുതിമാറാമെന്ന നിലയില്‍ ഭരണാനുകൂലികളായ പോലീസുകാര്‍ക്കെതിരെ ആഭ്യന്തരവകുപ്പിലെ ഉന്നതങ്ങളില്‍ തുടരെ തുടരെ രഹസ്യ റിപോര്‍ട്ടുകള്‍ കാസര്‍കോട്ടുനിന്നും എത്തിക്കുന്നത്.

Also read:
ബിക്കിനി ചിത്രം പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് കത്രീക കൈഫിന്റെ തുറന്ന കത്ത്
Keywords: Kasaragod, Police, Kerala, UDF, Black List, 120 police officers black list, Intelligence, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment