city-gold-ad-for-blogger

മെ­മ്പര്‍­ഷി­പ്പ് ചേര്‍­ക്കാന്‍ പോ­യ ഭാ­ര്യ­യെ ഭര്‍­ത്താ­വ് പി­ന്തു­ടര്‍­ന്ന് മര്‍­ദി­ച്ചു

കാസര്‍­കോട്: കര്‍ഷ­ക­ത്തൊ­ഴി­ലാ­ളി യൂ­ണി­യ­ന്റെ മെ­മ്പര്‍­ഷി­പ്പ് പ്ര­വര്‍­ത്ത­ന­ത്തി­ന് പോ­യ ഭാ­ര്യ­യെ ഭര്‍­ത്താ­വ് പി­ന്തു­ടര്‍­ന്ന് അ­ടി­ച്ചു­പ­രി­ക്കേല്‍­പിച്ചു. കര്‍­ഷക തൊ­ഴി­ലാ­ളി യൂ­ണി­യന്‍ കു­ണ്ടം­കു­ഴി യൂ­ണി­റ്റ് വൈ­സ് പ്ര­സിഡന്റ് കു­ണ്ടം­കു­ഴി താ­രം­ത­ട്ട­ടുക്കയിലെ പി. ര­മ­ (41) ക്കാ­ണ് മര്‍­ദ­ന­മേ­റ്റ­ത്.

ഞാ­യ­റാഴ്­ച ര­മ പ­ണ്ടാ­രംപ­ള്ളം കോ­ള­നി­യില്‍ യൂ­ണിയ­ന്റെ മെ­മ്പര്‍­ഷി­പ്പ് പ്ര­വര്‍­ത്ത­ന­ത്തി­ന് പോ­യി­രുന്നു. അ­വി­ടെ­യെത്തി­യ ഭര്‍­ത്താ­വ് വി. ത­മ്പാ­നാ­ണ് ത­ന്നെ മര്‍­ദി­ച്ച­തെ­ന്ന് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ ക­ഴി­യു­ന്ന ര­മ പ­റഞ്ഞു. കൈ­വ­ശ­മു­ണ്ടാ­യി­രു­ന്ന 2,000 രൂ­പയും മെ­മ്പര്‍­ഷി­പ്പ് ചേര്‍­ത്ത­വ­ക­യില്‍­ കി­ട്ടി­യ 500 രൂ­പ­യും 1,500 രൂ­പ രൂ­പ വി­ല­യു­ള്ള മൊ­ബൈല്‍ ഫോണും ത­മ്പാന്‍ ത­ട്ടി­യെ­ടു­ത്ത­തായും ര­മ പ­രാ­തി­പ്പെ­ട്ടു.
മെ­മ്പര്‍­ഷി­പ്പ് ചേര്‍­ക്കാന്‍ പോ­യ ഭാ­ര്യ­യെ ഭര്‍­ത്താ­വ് പി­ന്തു­ടര്‍­ന്ന് മര്‍­ദി­ച്ചു
ര­മയും ഭര്‍­ത്താ­വ് ത­മ്പാനും ത­മ്മില്‍ കു­ടും­ബ­കോ­ട­തി­യില്‍ കേ­സ് നി­ല­വി­ലു­ണ്ട്. ഇ­തി­ന്റെ വൈ­രാ­ഗ്യ­മാകാം അക്ര­മ കാ­ര­ണ­മെ­ന്ന് ര­മ പ­റഞ്ഞു.

Also read:
കാമുകന്റെ ആസിഡ് ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു

Keywords:  Kasaragod, Attack, Husband, Wife, Complaint, Assault, Kerala, Farmer Worker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia