എറണാകുളത്തു നിന്ന് മോഷ്ടിച്ച ബൈക്കുമായി 2 പേര് അറസ്റ്റില്‍
Jul 2, 2013, 13:14 IST
കാസര്‍കോട്: ഒരു വര്‍ഷം മുമ്പ് എറണാകുളത്തു നിന്ന് മോഷണം പോയ ബൈക്കുമായി രണ്ടു പേരെ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച വൈകിട്ട് അണങ്കൂരില്‍ വെച്ചാണ് അറസ്റ്റ്.
പടുവടുക്കത്തെ നിസാമുദ്ദീന്‍ (21), കൊളത്തൂര്‍ ആവില്‍ ഹൗസിലെ കെ.കെ അബ്ദുല്‍ ഖാദര്‍ (19) എന്നിവരെയാണ് കെ.എല്‍ 59-9022 നമ്പര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പോലീസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന് വ്യക്തമായത്.
![]() |
| അറസ്റ്റിലായ പ്രതികള്‍ |
ബൈക്ക് ഒരു വര്‍ഷം മുമ്പ് കൊച്ചിയില്‍ നിന്ന് മോഷണം പോയതാണെന്നും ഇത് തൃപ്പൂണിത്തുറ അമ്പാടി ഹൗസിലെ അഭിലാഷിന്റേതാണെന്നും പോലീസ് പറഞ്ഞു. ബൈക്കിന്റെ യഥാര്‍ത്ഥ നമ്പര്‍ മാറ്റിയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു.
Keywords: Bike, Arrest, Robbery, Police, Accuse, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
![]() |
| പ്രതികളില്‍ നിന്നും പിടികൂടിയ ബൈക്ക് |
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.








