city-gold-ad-for-blogger
Aster MIMS 10/10/2023

ഏഴംഗ ക്ഷേത്ര കവര്‍ചാ സംഘം അറസ്റ്റില്‍

മംഗലാപുരം: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച നടത്തിവരുന്ന ഏഴു പേര്‍ മംഗലാപുരത്ത് അറസ്റ്റിലായി. ഇവരില്‍ നിന്ന് 17 ലക്ഷത്തിന്റെ കവര്‍ചാ മുതലുകള്‍ പോലീസ് കണ്ടെടുത്തു. ചിക്കമംഗ്ലൂരുവിലെ തിമ്മയ്യ (55), ഹാസനിലെ സോമനാഥ (45), ജയരാജ് സ്വാമി (45), ഗംഗരാജ് (48), ഷിമോഗയിലെ നേത്ര (38), ബെല്‍ത്തങ്ങാടിയിലെ ബാബു (55), ഷിമോഗയിലെ രാജേന്ദ്ര (65) എന്നിവരാണ് അറസ്റ്റിലായതെന്ന് മംഗലാപുരം ജില്ലാ പോലീസ് സൂപ്രണ്ട് അഭിഷേക് ഗോയല്‍ അറിയിച്ചു.

ഏഴംഗ ക്ഷേത്ര കവര്‍ചാ സംഘം അറസ്റ്റില്‍കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സ്വര്‍ണ-വെള്ളി വിഗ്രഹങ്ങളും ഭണ്ഡാരങ്ങളും ആയുധങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു. 18 ഗ്രാം സ്വര്‍ണം, രണ്ട് വാഹനങ്ങള്‍, 20 കിലോയോളം തൂക്കം വരുന്ന വെള്ളി ഉരുപ്പടികള്‍ എന്നിവയും ഇവരില്‍ നിന്ന് കണ്ടെടുത്തു.

ബണ്ട്വാള്‍, ബെല്‍ത്തങ്ങാടി, പുഞ്ചല്‍കട്ടെ, കുന്താപുര തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്ന് കവര്‍ന്ന മുതലുകളാണ് കണ്ടെടുത്തവയില്‍ ഏറെയുമെന്ന് പോലീസ് പറഞ്ഞു. പല വിഗ്രഹങ്ങളും ഉരുക്കിയ നിലയിലായിരുന്നു. മറ്റുള്ളവ യഥാര്‍ത്ഥ വില നിര്‍ണയത്തിനായി പുരാവസ്തു വകുപ്പിന് അയച്ചു കൊടുക്കുമെന്ന് എസ്.പി അറിയിച്ചു. ബണ്ട്വാളിലെ മാനിഹള്ളിയില്‍ വെച്ചാണ് അഞ്ചു പേരെ അറസ്റ്റു ചെയ്തത്.

ഏഴംഗ ക്ഷേത്ര കവര്‍ചാ സംഘം അറസ്റ്റില്‍
ഉപ്പിനങ്ങാടി നെക്കലാടിയില്‍ രാത്രി പട്രോളിംഗിനിടെ കഴിഞ്ഞ ദിവസം എസ്.ഐ സദാനന്ദ വര്‍ണേകറും സംഘവും സംശയ സാഹചര്യത്തില്‍ ഒരു കാര്‍ പിടികൂടിയിരുന്നു. അതിനകത്ത് ആക്‌സോ ബ്ലേഡുകള്‍, ഇരുമ്പു വടികള്‍, ആയുധങ്ങള്‍ എന്നിവ ഉണ്ടായിരുന്നു.

കാറിലുണ്ടായിരുന്ന രണ്ടു പേരെ ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്ര മോഷണത്തിന്റെ വിവരം പുറത്തുവന്നത്. തുടര്‍ന്ന് ഓരോരുത്തരെയായി പല ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ തിമ്മയ്യയുടെ ഭാര്യ കടൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്.

Also Read:
കോണ്‍ഗ്രസിനെതിരെയുള്ള ജനവികാരം ബിജെപിക്കുള്ള വോട്ടാക്കി മാറ്റൂ: സുഷമാ സ്വരാജ്

Keywords:  Theft, Temple, Police, Arrest, Accuse, Vehicle, Custody, Gold, Mangalore, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL