city-gold-ad-for-blogger
Aster MIMS 10/10/2023

കടലില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു; 3 പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: കടലില്‍ തോണിമറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബങ്കര മഞ്ചേശ്വരം കാഡിയാര്‍ ഹൗസില്‍ മുഹമ്മദ് - ഖദീജ ദമ്പതികളുടെ മകന്‍ കെ.എം. അസൈനാര്‍ (50) ആണ് മരിച്ചത്. ബുധനാഴ്ച ആറ് മണിയോടെ 12 പേരാണ് മത്സ്യബന്ധനത്തിനായി പോയത്.

11 മണിയോടെ തിരിച്ചുവരുന്നതിനിടയില്‍ കരയില്‍ നിന്നും 150 മീറ്റര്‍ അകലെവെച്ച് ശക്തമായ തിരമാലയില്‍പെട്ട് തോണിമറിയുകയായിരുന്നു. അസൈനാര്‍ ഉള്‍പെടെയുള്ളവര്‍ കടലിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ ബങ്കര മഞ്ചേശ്വരത്തെ അബ്ദുര്‍ റഹ്മാന്റെ മകന്‍ ഹനീഫ (40), മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ മുഹമ്മദ് (42), ബങ്കര മൂസോടി ആദിക്കയിലെ അബ്ദുര്‍ റഹ്മാന്റെ മകന്‍ ഹനീഫ (35) എന്നിവരെ പരിക്കുകളോടെ ഉപ്പള കെ.എന്‍.എച്ച്. ആശുപത്രിയിലും, മെഡികെയര്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
കടലില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു; 3 പേര്‍ക്ക് പരിക്ക്


മറ്റുള്ളവര്‍ നീന്തി കരയിലെത്തി. അസൈനാറിനെ രക്ഷിച്ച് കരയ്‌ക്കെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മഞ്ചേശ്വരം പോലീസ് അന്‍ക്വസ്റ്റ് നടത്തി.

Key words: Fish boat accident, Obit, Injured Manjeswar, Kasaragod, Kerala, Injured, Hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL