city-gold-ad-for-blogger

ബാവ മുസ്ലിയാരുടെ മയ്യത്ത് കാണാനായി ആയിരങ്ങള്‍

മലപ്പുറം:  അന്തരിച്ച ടി.കെ.എം. ബാവ മുസ്‌ലിയാരുടെ മൃതദേഹം ഒരുനോക്കു കാണാന്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും ആയിരങ്ങളാണ് വെളിമുക്കിലേക്ക് എത്തുന്നത്. വെളിമുക്ക് റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് മയ്യത്ത് പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ഓരോ അരമണഇക്കൂറുകളിലും നടന്നുവരുന്ന ജനാസ നിസ്‌കാരങ്ങളില്‍ വന്‍ ജനാവലിയാണ് പങ്കെടുക്കുന്നത്.

ബാവ മുസ്ലിയാരുടെ മയ്യത്ത് കാണാനായി ആയിരങ്ങള്‍കാസര്‍കോട്ട് നിന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, മാലിക് ദീനാര്‍ ജമാഅത്ത് പ്രസിഡണ്ട് കെ. മഹ്മൂദ് ഹാജി, ഖാസി ത്വാഖ അഹ്മദ് മൗലവി, ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി, കെ.എം അബ്ദുല്‍ ഹമീദ് ഹാജി, അബ്ദുല്‍ കരീം കോളിയാട്, ഹാശിം കടവത്ത്, ഹസൈനാര്‍ ഹാജി തളങ്കര, ഉസ്മാന്‍ ഹാജി തെരുവത്ത്, മുക്രി ഇബ്രാഹിം ഹാജി, ഉമ്പു ഹാജി കല്ലങ്കടി, മുഹമ്മദ് കുഞ്ഞി കല്ലങ്കടി, ടി.കെ മുഹമ്മദ് കുഞ്ഞി, കെ.എം അബ്ദുര്‍ റഹ്മാന്‍, ടി.എ ഖാലിദ്, അബ്ദുര്‍ റഹ്മാന്‍ ബാങ്കോട്, എന്‍. അബുബക്കര്‍, കെ.എസ് ഹബീബ് ഹാജി എന്നീ പൗരപ്രുഖരടങ്ങുന്ന സംഘം ഖബറടക്ക ചടങ്ങിനായി വെളിമുക്കിലെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ കൂട്ടത്തോടെ കാസര്‍കോട്ട് നിന്ന് രാത്രി വൈകി പുറപ്പെട്ടിട്ടുണ്ട്.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച 12 മണിയോടെയായിരുന്നു ഖാസി ടി.കെ.എം ബാവ മുസ്ലിയാരുടെ അന്ത്യം. മയ്യത്ത് തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് വെളിമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Kozhikode, T.KM Bava Musliyar, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
kvarthakgd1
kvarthakgd1

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia