കാസര്‍കോട് കടപ്പുറത്ത് 2 കിലോമീറ്റര്‍ കര കടലെടുത്തു; 35 വീടുകള്‍ ഭീഷണിയില്‍
Jun 20, 2013, 18:18 IST
കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ചേരങ്കൈ കടപ്പുറം അടുക്കത്ത്ബയല്‍ ബീച്ച് എന്നിവിടങ്ങളില്‍ രൂക്ഷമായ കടലാക്രമണം. രണ്ട് കിലോമീറ്റര്‍ കര കടലെടുത്തു. 35 വീടുകള്‍ ഏതുസമയത്തും കടലെടുക്കുമെന്ന സ്ഥിതിയിലാണ്. നിരവധി തെങ്ങുകളും കാറ്റാടി, അക്കേഷ്യാ മരങ്ങളും കടപുഴകിവീണു.
കടല്‍ഭിത്തി തകര്‍ത്താണ് കടല്‍ താണ്ടവമാടുന്നത്. ചേരങ്കൈകടപ്പുറത്തെ കല്ല്യണി, ഉപേന്ദ്രന്‍, ബാലകൃഷ്ണന്‍, സാവിത്രി, പുഷ്പാനാരായണന്‍ തുടങ്ങിയവരുടെ വീടുകളാണ് കടലാക്രമണ ഭീഷണിയിലുള്ളത്. അടുക്കത്ത്ബയല്‍ ബീച്ചില്‍ 15 ഓളം വീടുകളും കടലാക്രമണ ഭീഷണിയിലാണ്. കാസര്‍കോട് നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. നാരായണന്‍ കടലാക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപോര്‍ട്ട് നല്‍കി.
കാസര്‍കോടിന്റെ തീരപ്രദേശങ്ങള്‍ മുഴുവനും കടലാക്രമണ ഭീഷണി നേരിടുകയാണ്. ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ വറുതിയിലായ മത്സതൊഴിലാളികള്‍ക്ക് കടലാക്രമണം മറ്റൊരു ദുരിതമായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ഇതുവരെ മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല.
Keywords: House, Rain calamities in seaside, Cherangai, Nellikunnu, House, Rain, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.












