city-gold-ad-for-blogger

PDP പു­റ­ത്താക്കിയ അ­ജി­ത്തി­നെയും സു­ബൈ­റി­നെ­യും INL ലെ­ടുത്തത് പാ­പ്പ­രത്തം: സാ­ബു കൊ­ട്ടാരക്കര

കാസര്‍­കോട്: ആ­രോ­പ­ണ­ങ്ങ­ളു­ടെ പേ­രില്‍ പി.ഡി.പി. പു­റ­ത്താക്കി­യ സംസ്ഥാ­ന ജ­ന­റല്‍ സെ­ക്രട്ട­റി അ­ജി­ത്ത് കു­മാര്‍ ആ­സാ­ദി­നെയും ജില്ലാ പ്ര­സിഡന്റ് സു­ബൈര്‍ പ­ടു­പ്പി­നെ­യും സു­ലൈ­മാന്‍ സേ­ട്ടി­ന്റെ ആ­ദര്‍­ശം ഉ­യര്‍­ത്തി­പ്പി­ടി­ക്കു­ന്ന ഐ.എന്‍.എല്‍. സ്വീ­ക­രി­ച്ച­ത് രാ­ഷ്ട്രീ­യ പാ­പ്പ­ര­ത്തമാ­ണെ­ന്ന് പി.ഡി.പി. സംസ്ഥാ­ന ജ­ന­റല്‍ സെ­ക്രട്ട­റി സാ­ബു കൊ­ട്ടാ­ര­ക്ക­ര അ­ഭി­പ്രാ­യ­പ്പെട്ടു.

പി.ഡി.പി.യു­ടെ പ്ര­ഖ്യാപി­ത ന­യ­ങ്ങളി­ലൊ­ന്ന് ചൂ­താ­ട്ട­ങ്ങള്‍­ക്കും അ­ന്യ സംസ്ഥാന ലോ­ട്ട­റി, മ­ണി­ചെ­യിന്‍ ത­ട്ടി­പ്പു­കള്‍ക്കും എ­തി­രെ­യുള്ള പോ­രാ­ട്ട­മാണ്. എ­ന്നാല്‍ പാര്‍­ട്ടി­യു­ടെ ഭാ­ര­വാ­ഹിയാ­യ അ­ജി­ത്ത് കു­മാര്‍ ആ­സാ­ദ് മ­ണി ചെ­യിന്‍ മോ­ഡല്‍ ത­ട്ടിപ്പാ­യ ഗ്രാമീ­ണ സൂ­പ്പര്‍­മാര്‍ക്ക­റ്റ് ത­ട്ടി­പ്പ് കേ­സി­ലെ പ്ര­തി­യാ­ണ്. പാര്‍­ട്ടി­യു­ടെ ഭാ­ര­വാ­ഹിത്വം ഉ­പ­യോ­ഗി­ച്ച് കോ­ഴി­ക്കോ­ട് ജില്ലാ സെ­ക്ര­ട്ട­റി­യ­ട­ക്ക­മു­ള്ള നേ­താ­ക്ക­ളേയും പ്ര­വര്‍­ത്ത­ക­രേയും മ­ണി­ചെ­യ്‌­നില്‍ ക­ണ്ണി­ക­ളാ­ക്കാന്‍ ശ്ര­മി­ച്ചി­രു­ന്നു­വെ­ന്ന് സാ­ബു ആ­രോ­പി­ച്ചു.

ഇ­ക്കാര്യം ശ്ര­ദ്ധ­യില്‍­പെ­ട്ട­പ്പോള്‍ പാര്‍­ട്ടി­നേ­തൃത്വം അ­ജി­ത്ത് കു­മാ­റി­നെ ശാ­സി­ച്ചി­രുന്നു. എ­ന്നാല്‍ താന്‍ കേ­സില്‍ പ്ര­തി­യ­ല്ലെന്നും മ­റ്റും­പറ­ഞ്ഞ് അ­ജി­ത്ത് കു­മാര്‍ ഒ­ഴി­ഞ്ഞു­മാ­റു­ക­യാ­യി­രുന്നു. പി­ന്നീ­ട് പാര്‍­ട്ടി ന­ടത്തി­യ അ­ന്വേ­ഷ­ത്തില്‍ അ­ജി­ത്ത് കു­മാര്‍ കേ­സില്‍ പ്ര­തി­യാ­ണെന്ന്‌ എഫ്.ഐ.ആ­റില്‍ ഉ­ള്ള­താ­യി വ്യ­ക്ത­മാ­യ­തി­നാല്‍ അ­വ­ധി­യില്‍ പോ­കാന്‍ പാര്‍­ട്ടി നിര്‍­ദേ­ശി­ച്ചി­രു­ന്നു. പാര്‍­ട്ടി­യെ ധി­ക്ക­രി­ച്ച­തി­നാ­ലാണ് അ­ച്ച­ട­ക്ക ന­ടപ­ടി സ്വീ­ക­രി­ക്കാന്‍ തീ­രു­മാ­നി­ച്ച­ത്.

ബാം­ഗ്ലൂ­ര്‍ സ്‌­പോ­ട­ന­വു­മാ­യി ബ­ന്ധ­പ്പെട്ട് പി.ഡി.പി. ചെ­യര്‍­മാന്‍ അ­ബ്ദു­ല്‍ നാ­സര്‍ മ­അ്­ദ­നി­ക്കെ­തി­രെ­യു­ള്ള കേ­സില്‍ സാ­ക്ഷി­പ­റ­ഞ്ഞവ­രെ ഇന്റര്‍­വ്യൂ ചെ­യ്യാന്‍ തെ­ഹല്‍­ക്ക റി­പ്പോര്‍­ട്ട­റാ­യി­രുന്ന ഷാ­ഹി­ന­യ്‌­ക്കൊ­പ്പം പി.ഡി.പി. കാസര്‍­കോട് ജില്ലാ പ്ര­സി­ഡന്റാ­യി­രു­ന്ന സു­ബൈര്‍ പ­ടു­പ്പ് പാര്‍­ട്ടി നേ­തൃ­ത്വ­ത്തോ­ട്‌­പോലും ആ­ലോ­ചി­ക്കാ­തെ­ കൂ­ടെ­പ്പോയ­ത് മ­അ്­ദ­നി­യു­ടെ കേ­സി­നെ ദോ­ഷ­ക­ര­മാ­യി ബാ­ധി­ച്ചെന്നും സാ­ബു പ­റ­ഞ്ഞു.
PDP പു­റ­ത്താക്കിയ അ­ജി­ത്തി­നെയും സു­ബൈ­റി­നെ­യും INL ലെ­ടുത്തത് പാ­പ്പ­രത്തം: സാ­ബു കൊ­ട്ടാരക്കര
മ­അ്­ദ­നി­യു­ടെ ജാ­മ്യാ­പേക്ഷ കോ­ട­തി­യു­ടെ പ­രി­ഗ­ണ­ന­യ്­ക്ക് വ­ന്ന­പ്പോള്‍ പ്രോ­സി­ക്യൂ­ഷന്‍ ഇ­ക്കാര്യം എ­ടു­ത്തു­പ­റ­ഞ്ഞി­രുന്നു. ജ­യി­ലി­ലി­രു­ന്ന് മ­അ്ദ­നി പി.ഡി.പി. നേ­താക്ക­ളെ വിട്ട് സാ­ക്ഷിക­ളെ സ്വാ­ധീ­നി­ക്കു­ന്നു­വെ­ന്നാ­ണ് പ്രോ­സി­ക്യൂ­ഷന്‍ കോ­ട­തി­യെ ബോ­ധി­പ്പി­ച്ചത്. ഗു­രു­ത­രമാ­യ സം­ഘ­ട­നാ­വി­രു­ദ്ധ പ്ര­വര്‍­ത്ത­ന­മാ­ണ് സു­ബൈര്‍ പ­ടു­പ്പ് ന­ട­ത്തി­യ­തെന്നും അതു­കൊ­ണ്ടു­ത­ന്നെ­യാ­ണ് സു­ബൈ­റി­നെയും മറ്റും പു­റ­ത്താ­ക്കാന്‍ തീ­രു­മാ­നി­ച്ച­തെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

സു­ലൈ­മാന്‍ സേ­ട്ടി­ന്റെ ആ­ശ­യവും ആ­ദര്‍­ശവും മു­റു­കെ പി­ടി­ച്ച് പ്ര­വര്‍­ത്തി­ക്കു­ന്നു­വെ­ന്ന് പ­റ­യു­ന്ന ഐ.എന്‍.എല്‍. ആ­രോ­പ­ണ­ങ്ങ­ളു­ടെ പേ­രില്‍ പി.ഡി.പി. പു­റ­ത്താ­ക്കി­യവ­രെ സ്വീ­ക­രി­ച്ച­ത് അല്‍­ഭു­ത­പ്പെ­ടു­ത്തു­ന്ന­താ­ണെ­ന്ന് സാ­ബു കൂ­ട്ടി­ച്ചേര്‍ത്തു. മ­അ്­ദ­നി­യെയും പി.ഡി.പി­യെയും സ്‌­നേ­ഹി­ക്കു­ന്ന ആരുംത­ന്നെ പാര്‍­ടി­യില്‍ നിന്നും പു­റത്തു­പോ­യി­ട്ടില്ല. സ്വാര്‍­ത്ഥ താല്‍­പര്യം സം­ര­ക്ഷി­ക്കു­ന്ന­വ­രാ­ണ് പു­റത്തു­പോ­യത്.

പി.ഡി.പി.യില്‍ നി­ന്നും സു­ബൈര്‍ പ­ടുപ്പും അ­ജി­ത്ത് കു­മാറും അട­ക്കം വി­ര­ലി­ലെ­ണ്ണാ­വു­ന്ന­വര്‍ മാ­ത്ര­മാ­ണ് പോ­യ­തെന്നും ഇ­വ­രെ­ല്ലാം പി.ഡി.പി. പു­റ­ത്താ­ക്കി­യ­വ­രാ­ണെന്നും സാ­ബു വ്യ­ക്ത­മാക്കി. കാസര്‍­കോ­ട് ജില്ല­യില്‍ പി.ഡി.പി.യു­ടെ പ്ര­വര്‍ത്ത­നം ഊര്‍­ജി­ത­പ്പെ­ടു­ത്തു­ന്ന­തി­ന് വേ­ണ്ടി ജില്ലാ കണ്‍­വെന്‍­ഷന്‍ ഞാ­യ­റാഴ്­ച സ്­പീ­ഡ് വേ ഇ­ന്നില്‍ ന­ട­ക്കു­മെ­ന്ന് അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേ­ര്‍ത്തു. മുന്‍ പ്ര­സിഡന്റ് അ­ബ്ബാ­സ് അ­ട­ക്ക­മു­ള്ള നി­രവ­ധി പ്ര­വര്‍­ത്ത­കര്‍ ഇ­പ്പോള്‍ പി.ഡി.പി­യി­ലേ­ക്ക് മ­ട­ങ്ങി­യെ­ത്തി­യി­ട്ടുണ്ട്.

Related News:
മഅ്ദനിയുടെ മോചനത്തിന് കേരള ഗവ. പ്രതിനിധി സംഘം കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തണം: പി.ഡി.പി
Keywords:  Kasaragod, Karnataka, Abdul Nasar Madani, Jail, PDP, Ajith kumar Asad, Zubair Paduppu, Bangalore Blast Case, Sabu Kottarakkara, Kerala, World News, Inter National News, National News, Health News, Sports News, Gold News, Educational News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia