മത്സ്യമാര്‍ക്കറ്റ് നിര്‍മാണം: എസ്റ്റിമേറ്റ് രണ്ടാഴ്ചയ്ക്കകം ടെണ്ടര്‍ ചെയ്യുമെന്ന് എം.എല്‍.എ
Jun 11, 2013, 09:52 IST
കാസര്‍കോട്: കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിന് തയ്യാറാക്കിയ എസ്റ്റിമേറ്റ് രണ്ടാഴ്ചയ്ക്കകം ടെണ്ടര്‍ ചെയ്യുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അറിയിച്ചു.
കാസര്‍കോട് ചില്ലറ മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിന് രണ്ടര കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതില്‍ രണ്ടര കോടി നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡും (എന്‍.എഫ്.ഡി.ബി.), കാല്‍ കോടി സംസ്ഥാന സര്‍ക്കാരും വഹിക്കും. റീട്ടെയില്‍ മാര്‍ക്കറ്റ് ബ്ലോക്കും ലേലം വിളിക്കാനുള്ള ഹാള്‍ ബ്ലോക്കുമാണ് നിര്‍മിക്കുക. മത്സ്യം മുറിക്കാനും കഴുകാനുമുള്ള 106 ഡിസ്‌പ്ലേ സ്ലാബുകളോട്കൂടിയ ഏകനില കെട്ടിടമാണ് റീട്ടെയില്‍ മാര്‍ക്കറ്റ്. മലിനജല നിര്‍ഗമനത്തിനും അഴുക്ക് നിര്‍മാര്‍ജനത്തിനും പ്രത്യേക സംവിധാനമുണ്ടാകും.
രണ്ട് നിലകളുള്ള കെട്ടിടമായിരിക്കും ലേലം വിളിക്കുള്ള ഹാള്‍. 19.60 ഃ 7.30 മീറ്റര്‍ ആയിരിക്കും ഹാളിന്റെ വലുപ്പം. താഴത്തെ നിലയില്‍ ഹാളിന് പുറമെ അഞ്ച് ഹോള്‍സെയില്‍ ഹാളിന്റെ ഫിഷ് സ്റ്റാള്‍, ഒരു ഐസ് യൂണിറ്റ്, ഒരു ചില്‍ റൂം എന്നിവ ഉണ്ടായിരിക്കും. ഓഫീസ് മുറിയും തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള മുറിയുമായിരിക്കും ഒന്നാം നിലയില്‍.
കേരള സ്‌റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ.എസ്.സി.എ.ഡി.സി) സംസ്ഥാനത്തുട നീളം 90 ശതമാനം എന്‍.എഫ്.ഡി.ബിയുടെയും 10 ശതമാനം സംസ്ഥാന സഹായത്തോടെയും അമ്പത് ആധുനിക മത്സ്യ മാര്‍ക്കറ്റുകളാണ് നിര്‍മിക്കുന്നത്. 56.282 കോടി രൂപ ചെലവില്‍ 29 മാര്‍ക്കറ്റുകള്‍ക്ക് എന്‍.എഫ്.ഡി.ബിയില്‍ നിന്ന് കെ.എസ്.സി.എ, ഡി.ബി.ക്ക് അനുമതി ലഭിച്ചു കഴിഞ്ഞു. ഇതില്‍ 47.25 കോടി എന്‍.എഫ്.ഡി.ബിയും 9.03 കോടി സംസ്ഥാന സര്‍ക്കാരും വഹിക്കും.

Keywords: Fish market, Tender, Estimate, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News