city-gold-ad-for-blogger

കാഞ്ഞങ്ങാട്ടെ ഡെങ്കിപ്പനി കാസര്‍കോട്ടെത്തിയപ്പോള്‍ സാധാരണപനി

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ഡെങ്കിപ്പനി കാസര്‍കോട്ടെത്തിയപ്പോള്‍ സാധാരണ പനിയായി. മുന്നാട് മരുതടുക്കത്തെ രാഘവന്റെ മക്കളായ രാഹുല്‍ (11), നഷാദ് (10) എന്നിവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ഡെങ്കിപ്പനി ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ പോസറ്റീവാണെന്ന് കണ്ടെത്തുകയും വിദഗദ്ധ ചികിത്സയ്ക്കായി കാസര്‍കോട്ടേക്ക് അയക്കുകയുമായിരുന്നു.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഡെങ്കിപ്പനി സാധാരണ പനിയായി മാറിയത്. ഒരാഴ്ച മുമ്പാണ് പനി ബാധിച്ച് മാവുങ്കാലിലെ ആശുപത്രിയില്‍ ഇരുവരെയും പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധിച്ചപ്പോഴാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. എന്നാല്‍ കാസര്‍കോട്ടെത്തി വീണ്ടും ഡെങ്കിപ്പനി ടെസ്റ്റ് നടത്തിയപ്പോഴാണ് നെഗറ്റീവാണെന്ന് വ്യക്തമായത്.
കാഞ്ഞങ്ങാട്ടെ ഡെങ്കിപ്പനി കാസര്‍കോട്ടെത്തിയപ്പോള്‍ സാധാരണപനി
ഇവരുടെ ചികിത്സയും സമയവും വെറുതെ നഷ്ടപ്പെടുത്തുകയാണ് കാഞ്ഞങ്ങാട്ടെ ആശുപത്രി അധികൃതര്‍ ചെയ്തത്. ഓരോ സ്ഥലത്തും ടെസ്റ്റ് റിപോര്‍ട്ടുകളില്‍ മറിമായം സംഭവിക്കുന്നത് രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുമെന്നാണ് കുട്ടികളുടെ ബന്ധുക്കള്‍ അഭിപ്രായപ്പെടുന്നത്.

കാഞ്ഞങ്ങാട്ടെ ഡെങ്കിപ്പനി കാസര്‍കോട്ടെത്തിയപ്പോള്‍ സാധാരണപനിKeywords: Kasaragod, Hospital, Treatment, Test, Report, Kerala, Patient's, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia